കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും [സുനിൽ]

Posted by

കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും

Kallan Gopanum Si Eliyamnmayum | Author : Sunil


“അമ്മേ…. അമ്മോ…

മാതാശ്രീ കാർത്ത്യായനീ…. രാജമാതാ കാർത്ത്യായനീ ദേവ്യേ….”

 

‘ഫ്‌ഭാ…. പന്ന കഴുവേർട മകനേ… എന്നാടാ നാറീ നീ കെടന്നു തൊള്ള തുറക്കുന്നേ… ”

 

അടുക്കളയിൽ നിന്നും നീട്ടി ഒരു ആട്ടും പിന്നാലെ പ്രാക്കും ആയി ഉടുത്തിരുന്ന കള്ളിമുണ്ടിന്റെ കോന്തല എടുത്ത് കുത്തിക്കൊണ്ട് എന്റെ അമ്മ സാക്ഷാൽ കാർത്ത്യായനിഅമ്മ ഇറങ്ങി വന്നു…!

 

“രണ്ടീസം നോം സ്ഥലത്ത് കാണില്യ… ജോലി സംബന്ധമായ ഒരു ടൂർ പോവാൻ സാധ്യത ഉണ്ട് ഒറ്റക്ക് കിടക്കേണ്ട എങ്കിൽ ബിന്ദുവിനെയോ സിന്ധുവിനെയോ വിളിച്ചു അവരുടെ കൂടെ പൊക്കോണം…”

 

‘നാറി ഇന്നെവിടെ കേറിയാടാ മുടിഞ്ഞോനേ നീ കട്ടത്….?’

 

തള്ള വീണ്ടും കത്തിക്കയറി….

 

“എന്റെ പൊന്നമ്മച്ചീ ഞാൻ ആളു ഡീസന്റാ ദൈവങ്ങളുടെ നക്കാപ്പിച്ച കാശീന്ന് നമ്മള് കയ്യിട്ടു വാരില്ല എന്നത് അമ്മച്ചിക്കറിയില്ലേ? ഇതാ കുരിശടീലെ നേർച്ചക്കുറ്റി പോയ കേസാ…

ആ… നീർക്കോലി കടിച്ചാലും പോരേ അത്താഴം മുടങ്ങാൻ അതാ രണ്ടീസം ഒന്ന് മാറി നിന്നേക്കാം എന്നു വച്ചത്…”

 

പറഞ്ഞു തീർന്നില്ല ദാ പാഞ്ഞു വന്ന ജീപ്പ് പടിക്കൽ സഡൻ ബ്രേക്ക് ഇട്ട് നിന്നു… പടപാടാന്ന് ബൂട്ടുകളുടെ ശബ്ദം മുഴങ്ങി…

വരാന്തയിലെ അരമതിലിൽ നിന്ന് ഒന്ന് എണീക്കാൻ ഉള്ള അവസരം പോലും എനിക്ക് കിട്ടിയുമില്ല.

 

“ഹ… ഇതെന്നാ ചാണ്ടിസാറേ ഇന്നീ പരേഡും മാർച്ചുപാസ്റ്റും ഒക്കെ? ഒരുമാതിരി മാന്യന്മാരെ കണ്ടിട്ടില്ലാത്ത പോലെ?”

Leave a Reply

Your email address will not be published. Required fields are marked *