അകത്തെ മുറിയിൽ വസ്ത്രം മാറാനായി പോയതായിരുന്നു ഞാൻ. പെട്ടെന്നാണ് ഹാളിൽ നിന്ന് ലക്ഷ്മിയമ്മയുടെ ശബ്ദം ഉയർന്നത്. സാധാരണ ശാന്തമായി മാത്രം സംസാരിക്കാറുള്ള ലക്ഷ്മിയമ്മയുടെ ആ ശബ്ദത്തിലെ രൂക്ഷത എന്നെ തറച്ചുനിർത്തി. ഞാൻ വാതിലിന് പിന്നിൽ മറഞ്ഞുനിന്നു.
ലക്ഷ്മിയമ്മ വിശ്വനാഥനെയും അമ്മയെയും ശരിക്കും ശകാരിക്കുകയായിരുന്നു.
ലക്ഷ്മിയമ്മ: “വിശ്വനാഥാ… നിന്റെയും ഇവളുടെയും ഈ പേക്കൂത്തുകൾക്കെല്ലാം ഞാൻ കണ്ണടയ്ക്കുന്നത് ഈ തറവാടിന്റെ മാനം ഓർത്താണ്. പക്ഷേ, അതിനിടയിലേക്ക് എന്നെക്കൂടി വലിച്ചിഴയ്ക്കരുത് എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?”
വിശ്വനാഥ്: “അമ്മേ… അത് പിന്നെ… സാഹചര്യങ്ങൾ കൊണ്ട് പറഞ്ഞുപോയതാണ്. ദേവൂട്ടിനോട് സത്യം പറയാൻ പറ്റില്ലല്ലോ.”
ലക്ഷ്മിയമ്മ: “സാഹചര്യമോ? ഞാൻ കാശിയിലും ഋഷികേശിലും തീർത്ഥയാത്രയ്ക്ക് പോയിരിക്കുകയാണെന്ന് ആ പിഞ്ചുകുഞ്ഞിനോട് നുണ പറഞ്ഞിട്ട്, നിങ്ങൾ രണ്ടുപേരും കൂടി എവിടെയായിരുന്നു? അതിന്റെ കൂടെ ഹോസ്പിറ്റലിൽ പോവാൻ എന്റെ പേര് വേണമായിരുന്നോ നിനക്ക് നുണ പറയാൻ?”
അമ്മയുടെ ശബ്ദം അപ്പോൾ വളരെ താഴ്ന്നായിരുന്നു കേട്ടത്.
ശാലിനി: “അമ്മേ… സോറി . വിശ്വേട്ടൻ പറഞ്ഞത് ദേവൂട്ടിന് ഒന്നും മനസ്സിലാകാതിരിക്കാനാണ്…”
ലക്ഷ്മിയമ്മ (ശബ്ദം ഉയർത്തി): “മിണ്ടി പോവരുത്…ശാലിനി! നാണമില്ലേ നിനക്ക് ? ഓരോന്നു പറഞ്ഞു പറഞ്ഞ് നീ വിശ്വനാഥന്റെ കൂടെ നടത്തുന്ന ഈ നാടകങ്ങൾ ആ കുട്ടി എന്നെങ്കിലും തിരിച്ചറിയും. അന്ന് നീ അവന് എന്ത് മറുപടി നൽകും?”