ജന്മാനന്തരബന്ധം 3 [Alchemist]

Posted by

ഒരു സമപ്രായക്കാരനായ ചെറുപ്പക്കാരൻ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അടുത്തുള്ള മേശയിലേക്ക് ആഞ്ഞുതള്ളി. ഗ്ലാസുകൾ നിരനിരയായി തറയിൽ വീണുടഞ്ഞു. ചില്ല് കഷണങ്ങൾ വായുവിലൂടെ ചിതറിത്തെറിച്ചു.

മൂലയിലിരുന്ന തടി കസേര മറ്റവൻ വായുവിലൂടെ ആഞ്ഞു വീശി. ചെറുപ്പക്കാരന്റെ പുറത്ത് അത് പതിച്ചപ്പോൾ ‘കറപടേ’ എന്ന ശബ്ദത്തോടെ കസേര നെടുകെ പിളർന്നു.

പെട്ടന്ന് വേഗത്തിൽ ചെറുപ്പക്കാരൻ അ അവന്റെ മുടിയിൽ കുത്തിപ്പിടിച്ചുകൊണ്ട് ചുമരിൽ ചേർത്ത് നിർത്തി നെഞ്ചത്ത് തലകൊണ്ട് ഇടിച്ചു.

അവർ പരസ്പരം പോരടിച്ചു. ഷർട്ടുകൾ കീറിപ്പറിഞ്ഞു. സിമന്റ് തറയിൽ വീണുരുളുന്നവരുടെ ഇടയിലേക്ക് വീണ്ടും കുപ്പികൾ പറന്നു വന്നുകൊണ്ടിരുന്നു. ഫാനുകൾ കറങ്ങുന്ന വേഗതയേക്കാൾ വേഗത്തിൽ അവിടെ മുഷ്ടികൾ ചലിച്ചു.

നിർത്തെടോ…. ഒരു കട്ടി സ്വരം കേട്ട്ഞാൻ അങ്ങോട്ട് നോക്കി, ഓഹ് പോലീസാണ്. വീണ്ടും പുള്ളി ചൂടായികൊണ്ട്. നിർത്തെടാ.

30 മിനിറ്റിന് ശേഷം പോലീസ് സ്റ്റേഷനിൽ .

എസ് .ഐ -എന്താ സംഭവം തെളിച്ച് പറയു.

എന്നെ തല്ലാൻ വന്ന ഗുണ്ട – സാർ ഒരു ഏഴടി പൊക്കവും കണ്ണടയും ധരിച്ച ആൾ എനിക്ക് പതിനായിരം രൂപ തന്നിട്ടു പറഞ്ഞു ഈ നിൽക്കുന്നവന്റെ രണ്ട് കയ്യും ഒടിക്കാൻ.

ഞാൻ ഞെട്ടി അവന്റെ വിരൽ എന്റെ നേരെയാണ് നീണ്ടിരിക്കുന്നത്.

പോലീസ് എന്നെ രക്ഷിച്ചവന്റെ നേർക്ക് തിരിഞ്ഞ്. നിന്റെ പേരേന്താണ്.

അവൻ – അർജുൻ,

എസ്. ഐ – നീ എന്തിനാ ഗുണ്ടയെ അടിച്ചത്.

അർജുൻ – അത്…. ഈ അഖിൽ ഞാൻ പഠിക്കുന്ന കോളേജിലാണ് പഠിക്കുന്നത്.

ഞാൻ വീണ്ടും ഞെട്ടി. ഞാൻ കരുതിയിരുന്നു അവനെ എവിടേയോ കണ്ടിട്ടുണ്ടെന്ന്.

Leave a Reply

Your email address will not be published. Required fields are marked *