ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

Posted by

 

എന്റെ ആംഗ്യങ്ങളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് അമ്മ പറഞ്ഞു

 

​എന്റെ ചങ്ക് തകർന്നുപോയി!

 

​അതുകൊണ്ടും തീർന്നില്ല, അവളുടെ അടുത്ത ചോദ്യമെത്തി…

 

​”താങ്ക്യൂ ഡോക്ടർ… ഈസ് ഹി ഫ്രീ നൗ? ഓർ ഈസ് ഹി ബിസി വിത്ത് സ്റ്റഡീസ്?”

 

​ദൈവമേ! ഇതാണ് ചാന്സ്!

​ഞാൻ വീണ്ടും എന്റെ തല വെട്ടിപ്പൊളിച്ചുകൊണ്ട് ആംഗ്യം കാണിച്ചു.

 

‘പഠിക്കുവാ… തിരക്കാ… ബിസിയാ…’ എന്ന് വായുവിൽ വരച്ചു കാണിച്ചു. പുസ്തകം വായിക്കുന്ന പോലെ അഭിനയിച്ചു കാണിച്ചു.

​എന്നെ നോക്കി അമ്മ ഒന്ന് പുച്ഛിച്ചു ചിരിച്ച ശേഷം ഫോണിലൂടെ മറുപടി കൊടുത്തു:

 

​”ഓഹ് നോ മാഡം… ഹി ഈസ് ഫ്രീ… കംപ്ലീറ്റ്ലി ഫ്രീ… ഹി ഹാസ് നത്തിങ് ടു ഡൂ… യു ക്യാൻ കോൾ ഹിം എനി ടൈം…”

 

​അടപ്പാവി…!!

 

​സ്വന്തം മകനെ ഇങ്ങനെ അലക്കി വിൽക്കുന്ന ഒരമ്മ ലോകത്ത് വേറെ കാണുമോ? പഠിക്കുന്നു എന്ന് പറഞ്ഞാൽ ആകാശമിടിഞ്ഞു വീഴുമോ?

​എന്റെ നെഞ്ചത്ത് കൈവെച്ച് ഞാൻ വാതിലിന്റെ കട്ടിളയിൽ ചാരിപ്പോയി. മുതലാളിയെ പേടിച്ച് മകനെ ഒറ്റിക്കൊടുത്ത അമ്മയെ നോക്കി ഞാൻ നിസ്സഹായനായി നിന്നു.

അങ്ങനെ ശവം കണക്കെ ഇരിക്കുമ്പോഴാണ്

 

ട്രീം… ട്രീം…

എന്നു ശബ്ദത്തോടെ ​എന്റെ പോക്കറ്റിൽ കിടന്ന ഫോണൊന്ന് അലറിയത്.

 

​ആ ശബ്ദം കേട്ടതും വീട്ടിലെ എല്ലാവരുടെയും ശ്രദ്ധ വീണ്ടും എന്നിലേക്കായി…

 

പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു.

​ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ… Unknown Number!

​പക്ഷെ Truecaller ചതിച്ചില്ല. നീല സ്ക്രീനിൽ വെണ്ടയ്ക്ക അക്ഷരത്തിൽ ആ പേര് തെളിഞ്ഞു വന്നു:

Leave a Reply

Your email address will not be published. Required fields are marked *