ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

Posted by

അമ്മ വിറയ്ക്കുന്ന വിരലുകൊണ്ട് കോൾ അറ്റൻഡ് ചെയ്തു. എല്ലാവർക്കും കേൾക്കാൻ വേണ്ടി, ഒരു വിധത്തിൽ സ്പീക്കർ ബട്ടണും അമർത്തി.

 

വീടാകെ പിൻഡ്രോപ്പ് സൈലൻസ്. എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്.

നിമിഷങ്ങൾക്കുള്ളിൽ അപ്പുറത്തു നിന്നും ആ ശബ്ദം വന്നു.

 

“ഹലോ…”

 

ഉഫ്…!!

എന്തൊരു ശബ്ദം! തേനും പാലുമൊക്കെ ഒഴുകി വരുന്നതുപോലെ… ശരിക്കും ഒരു കിളിനാദം!

 

ആ ഒറ്റ വിളിയിൽ തന്നെ എന്റെ പകുതി ദേഷ്യവും അലിഞ്ഞുപോയി……

 

“യെസ്… യെസ് മാഡം…”

 

അമ്മ തൊണ്ടയൊക്കെ ഒന്ന്‌ ശരിയാക്കി മൊഴിഞ്ഞു…

 

“സോറി ടു ഡിസ്റ്റർബ് യു…ആക്ച്വലി… കുഡ് യു പ്ലീസ് ഷെയർ അഭിമന്യുസ് കോൺടാക്ട് നമ്പർ? ഐ നീഡ് ടു ടോക്ക് ടു ഹിം പേഴ്സണലി.”

 

അവളുടെ ആവശ്യം കേട്ടതും ​അമ്മ പെട്ടെന്ന് തലയുർത്തി വാതിലിന്റെ വിടവിലേക്ക് നോക്കി.

 

അവിടെ പാതി തല പുറത്തിട്ട്, ഒരു കള്ളനെപ്പോലെ പമ്മിയിരിക്കുന്ന എന്നെ അമ്മ കണ്ടു.

 

​ഞാൻ കണ്ണുതള്ളി, കൈകൾ രണ്ടും വീശി ‘വേണ്ട… വേണ്ട…’ എന്ന് ആംഗ്യം കാണിച്ചു. കഴുത്തറുക്കുന്ന ആംഗ്യം കാണിച്ചിട്ടും അമ്മയ്ക്ക് കാര്യം മനസ്സിലാവുന്നില്ല.

 

​’കൊടുക്കരുത്… എന്നെ ചതിക്കരുത്…’ എന്ന് ഞാൻ ചുണ്ടനക്കാതെ മന്ത്രിച്ചു.

​പക്ഷെ എന്റെ ദയനീയമായ ആംഗ്യം കണ്ടിട്ടും, മറുഭാഗത്ത് സംസാരിക്കുന്നത് സാക്ഷാൽ എം.ഡിയുടെ മകളാണെന്ന ബോധം വന്നപ്പോൾ അമ്മയുടെ ഉള്ളിലെ വിശ്വസ്തയായ തൊഴിലാളി ഉണർന്നു.

 

​”ഷുവർ മാഡം… ഐ വിൽ വാട്സാപ്പ് യു റൈറ്റ് നൗ…”

Leave a Reply

Your email address will not be published. Required fields are marked *