ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

Posted by

 

​”ഏയ്… അതൊന്നും ശരിയാവില്ല അമ്മേ.”

 

​എന്റെ മറുപടി കേട്ടതും അമ്മയുടെ മുഖത്തൊരു ആശ്വാസം തെളിഞ്ഞു. വലിയൊരു മല മുകളിൽ നിന്നും ഇറക്കിവെച്ച പോലെ അമ്മ ദീർഘശ്വാസം വിട്ടു.

 

​”ഹാവൂ… സമാധാനമായി. എന്റെ മോന് വിവരം വെച്ചുതുടങ്ങി.”

 

​എന്നിട്ട് അമ്മ എനിക്ക് നേരെ തിരിഞ്ഞ് കാര്യമായിട്ട് ഉപദേശിക്കാൻ തുടങ്ങി:

 

​”അല്ലെങ്കിലും മോനെ, നീ ഒന്ന് ആലോചിച്ചു നോക്കിയേ… എവിടെ കിടക്കുന്ന അവള്, എവിടെ കിടക്കുന്ന നീ? ആ സൗന്ദര്യം മാത്രം നോക്കിയാൽ പോരേ….”

 

​അമ്മ വിരൽ മടക്കി എണ്ണാൻ തുടങ്ങി.

 

​”ഒന്നാമത് അവളുടെ പഠിപ്പ്… വെറും ഡോക്ടർ ഒന്നുമല്ല, വേൾഡ് ടോപ്പ് കാർഡിയാക് സർജനാണ്. ലണ്ടനിലും അമേരിക്കയിലും ഒക്കെ പോയി പഠിച്ച് വലിയ വലിയ ബിരുദങ്ങൾ വാങ്ങിയ കൊച്ചാ…”

 

​ഞാൻ തലയാട്ടി.

 

​”രണ്ടാമത് അവളുടെ പദവി… നമ്മളീ കാണുന്ന ഹോസ്പിറ്റലും, അച്ഛന്റെ ജ്വല്ലറിയും, ചേച്ചിയുടെ കമ്പനിയും ഒക്കെ അവളുടെയാ… കോടികളുടെ ആസ്തിയുണ്ട്. നാളെ നിനക്ക് ജോലി കിട്ടിയാൽ പോലും, അവളുടെ അത്ര വരുമോ?”

 

​അമ്മയുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചെറിയൊരു കുത്ത് തോന്നിയില്ലെന്നില്ല. എന്നാലും സംഭവം സത്യമായതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.

 

​”പിന്നെ അവളുടെ തറവാടിത്തം, സ്വഭാവം… എല്ലാം കൊണ്ടും തികഞ്ഞ ഒരു പെണ്ണാ അവൾ. എന്റെ മോന് അവൾ ചേരൂല. അത് അമ്മയ്ക്ക് നല്ല ഉറപ്പുണ്ട്.”

 

അമ്മയുടെ എല്ലാ വാക്കുകളും കേട്ടതോടുക്കൂടി എനിക്കൊരു കാര്യം മനസ്സിലായി തള്ള എന്നേ ദത്തെടുത്തത് തന്നേ…..😐

Leave a Reply

Your email address will not be published. Required fields are marked *