ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

Posted by

 

ഹ്മ്മ്.. അസൂയ… പച്ചയായ അസൂയ…

 

ഇവരേക്കാൾ സൗന്ദര്യമുള്ള, പണമുള്ള ഒരു പെണ്ണ് എന്നെക്കുറിച്ച് തിരക്കിയതിന്റെ കുശുമ്പ്. വേറൊന്നുമല്ല. പാവങ്ങൾ, സഹിക്കട്ടെ!

 

അമ്മ ഒന്നും മിണ്ടിയില്ല. പകരം ക്ഷീണത്തോടെ തലയിൽ കൈ വെച്ച് സോഫയിലേക്ക് ഒന്ന് ചാഞ്ഞു.

 

​”അഭി… അങ്ങോട്ട് ഇരിക്ക്…”

 

അമ്മ ആകെ തളർന്നപോലെ സോഫയിലേക്ക് ചൂണ്ടി.

 

​ഇനിയിപ്പോ എന്നെ എടുത്തിട്ട് പെരുമാറാനാണോ? ഏയ് ആവില്ല…..’

 

​അമ്മയുടെ ആ ദയനീയമായ മുഖം കണ്ടപ്പോൾ ഞാൻ ഒന്നും മിണ്ടാതെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവിടെ ചെന്നിരുന്നു.

 

​അമ്മ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചുനോക്കി. പിന്നെ പതിയെ, സ്നേഹത്തോടെ എന്റെ കൈയിൽ പിടിച്ചു…

 

“നിനക്കെന്താ ഈ കാര്യത്തിൽ പറയാനുള്ളത്….”

 

അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് ഞാനും അതിനെപ്പറ്റി കാര്യമായി ഒന്ന് ചിന്തിച്ചത്…

 

​സത്യം പറഞ്ഞാൽ, ഏതൊരു ആണും കൊതിക്കുന്ന സൗന്ദര്യമുള്ള ഒരു മാലാഖ തന്നെയാണവൾ. അതിലൊരു സംശയവുമില്ല. പക്ഷെ, എനിക്ക് അവൾ ചേരില്ല.

 

​പോരാത്തതിന് അവൾ എന്നെപ്പറ്റി ചോദിച്ചെന്നേ ഉള്ളൂ, എന്നെ ഇഷ്ടമാണെന്നോ കല്യാണം കഴിക്കണമെന്നോ ഒന്നും പറഞ്ഞിട്ടില്ലല്ലോ. വെറുതെ ഞാൻ മനക്കോട്ട കെട്ടിയിട്ട് അവസാനം ‘അയ്യേ, ഞാൻ ഡ്രൈവർ പോസ്റ്റിന്റെ കാര്യമാ ചോദിച്ചത്’ എന്നങ്ങാനും അവൾ പറഞ്ഞാൽ നാണംകെട്ട് പണ്ടാരമടങ്ങും.

 

​അതുകൊണ്ട് മറുപടി പറയാൻ എനിക്ക് കൂടുതൽ സമയം വേണ്ടിവന്നില്ല. ഞാൻ അമ്മയുടെ മുഖത്തുനോക്കി വെട്ടിത്തുറന്നു പറഞ്ഞു:

Leave a Reply

Your email address will not be published. Required fields are marked *