ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

Posted by

 

ഞങ്ങൾ ചെല്ലുന്നത് പോലും അവർ അറിയുന്നില്ല.

 

“ഉർവശി, നീ കാര്യമായിട്ട് തന്നെയാണോ പറയുന്നത്? അതോ ഇനി ആ കുട്ടി തമാശ വല്ലതും…”

 

അച്ഛൻ ചോദിക്കുന്നത് ഞാൻ കേട്ടു.

 

“അല്ല മനുഷ്യ… ആ കുട്ടി വളരെ സീരിയസ് ആയിട്ടാ സംസാരിച്ചത്. നമ്മുടെ മോനെപ്പറ്റി… അവന് വേറെ വല്ല ഇഷ്ടമുണ്ടോ എന്ന് വരെ ചോദിച്ചു…..”

 

അമ്മയുടെ മറുപടി കേട്ടതും ഞാനാ വാതില്ക്കൽ തന്നെ തറഞ്ഞുനിന്നുപോയി….

 

നെഞ്ചിനുള്ളിൽ ഒരു പെരുമ്പറ മുഴങ്ങുന്നതുപോലെ!

 

ഞങ്ങൾ ഹാളിലേക്ക് കയറുന്ന ശബ്ദം കേട്ടാവണം, അച്ഛനും അമ്മയും ഞെട്ടി തിരിഞ്ഞുനോക്കി.

 

എന്നെ കണ്ടതും അമ്മയുടെ മുഖം ഒന്ന് മാറി. പിന്നെ ഒന്നും ആലോചിച്ചില്ല, മുന്നിലെ ടീപ്പോയിലിരുന്ന ആ പ്ലാസ്റ്റിക് ഫ്ലവർ പോട്ട് കയ്യിലെടുത്തു.

 

ഒരൊറ്റ ഏറ്!

 

സംഗതി ഒരു സിനിമയിലെന്ന പോലെ സ്ലോ മോഷനിലാണ് എന്റെ തലയുടെ സൈഡിലൂടെ പാറിപ്പോയത്. ‘ശൂ…’ എന്നൊരു ശബ്ദം മാത്രം കേട്ടു.

 

ഹോ! തള്ളക്ക് ഉന്നമില്ലാത്തത് നന്നായി… 😤

 

ഞാൻ ശരീരം മെല്ലേ ഒന്ന് കുടഞ്ഞു…. ശേഷം ഷർട്ടിന്റെ കോളർ ഒന്ന് പൊക്കി അമ്മയെ നോക്കി

 

“നിങ്ങൾക്കെന്താ തള്ളേ? സൗന്ദര്യമുള്ള ആണുങ്ങളുടെ പിന്നാലെ പെണ്ണുങ്ങൾ ഇങ്ങനെ മണപ്പിച്ചു വന്നെന്നൊക്കെ ഇരിക്കും. അതിന് ഞാനെന്ത് ചെയ്യാനാ? എന്റെ തെറ്റാണോ ഇതൊക്കെ? അല്ലേ ചേച്ചി?”

 

സപ്പോർട്ടിനായി ഞാൻ ചേച്ചിയുടെയും ഏട്ടത്തിയുടെയും മുഖത്തേക്ക് നോക്കി.

 

എന്റെ ചോദ്യം കേട്ടതും അവരുടെ രണ്ടുപേരുടെയും മുഖം കോടിപ്പോയി. ഒരുമാതിരി ചീഞ്ഞ മുട്ട കഴിച്ച പോലെ. പുച്ഛം കൊണ്ട് വികൃതമായ, കാണാൻ തന്നെ അറപ്പുളവാക്കുന്ന ആ വൃത്തികെട്ട മുഖം ഞാനെന്റെ കണ്മുന്നിൽ കണ്ടു, അതും രണ്ടെണ്ണം…

Leave a Reply

Your email address will not be published. Required fields are marked *