European Dreams 3 [P B]

Posted by

ഞാൻ അതിൽ ചൂടുവെള്ളം നിറച്ചു.

അവൾ ജാക്കറ്റും ഇട്ട്, കയ്യിൽ എന്റെ ജാക്കറ്റുമായി ഇറങ്ങിവന്നു. എന്നിട്ട് അത് എനിക്ക് നേരെ നീട്ടി.

ഇതിട്.

ഞാൻ അത് വാങ്ങി ഇട്ടു.

അവൾ ഹോട്ട് വാട്ടർ ബാഗ് എടുത്ത് ലൈറ്റ് എല്ലാം അണച്ച്, ബാൽക്കണിയിലോട്ട് ഇറങ്ങി. ഞാനും അവളുടെ പുറകെ ചെന്നു.

അവൾ ബെഡിൽ ഇരുന്ന് ബ്ലാങ്കറ്റ് പൊക്കി അതിനടിയിൽ കയറി, ഞാനും കൂടെ കയറി.
അവൾ ഹോട്ട് വാട്ടർ ബാഗ് അതിനുള്ളിൽ കാലിന്റെ ഭാഗത്തായി വെച്ചു. ഞങ്ങൾ രണ്ടും തലയിണയിൽ ചാരി കഴുത്ത് വരെ ബ്ലാങ്കറ്റ് പുതച്ച് ഇരുന്നു.

അന്തരീക്ഷം വളരെ നിശ്ചലമായി തോന്നി. വെളിച്ചകുറവുമായി കണ്ണുകൾ പൊരുത്തപ്പെട്ടപ്പോൾ അങ്ങ് ദൂരെയുള്ളതൊക്കെ വളരെ വ്യക്തമായി കാണാൻ പറ്റുന്നുണ്ട്.

ഇപ്പോ തണുപ്പുണ്ടോ? അവൾ എന്നോട് ചോദിച്ചു.

ചെറുതായിട്ട്, പക്ഷേ കുഴപ്പമില്ല.

എങ്ങനുണ്ട് ഐഡിയ?

ഐഡിയ കൊള്ളാം, പക്ഷേ എക്സിക്യൂഷൻ കുറച്ച് മിനക്കേട് ആയിരുന്നു. But it’s worth it.

അവൾ എന്റെ കയ്യിൽ കോർത്ത്‌ പിടിച്ചു.
കാലിന്റെ അടുത്ത് ഹോട്ട് വാട്ടർ ബാഗിൽ നിന്നുള്ള ചൂട് അടിക്കുമ്പോൾ നല്ല സുഖമുണ്ടായിരുന്നു.
എനിക്ക് അവളെ ഓർത്ത് അഭിമാനം തോന്നി. അവളെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിൽ എനിക്ക് ഭയങ്കര വിഷമവും കുറ്റബോധവും തോന്നി.
ഞങ്ങൾ കുറച്ചുനേരം അവിടെയിരുന്നപ്പോൾ ബ്ലാങ്കറ്റിനുള്ളിൽ നല്ല ചൂടായി.

അവൾ എന്റെ കയ്യിൽ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു.
നിന്നെ ഓരോന്ന് പറഞ്ഞ് ചൂടാക്കി വിളിച്ചോണ്ട് പോയിട്ട്, ഞാൻ പോത്ത് പോലെ കിടന്ന്‌ ഉറങ്ങിയത് എനിക്ക് ഭയങ്കര വിഷമമായി പോയി.
ഞാൻ എണീറ്റ് നോക്കുമ്പോൾ നീ നല്ല ഉറക്കമാ, അപ്പോ പിന്നെ വിളിച്ച് എണീപ്പിക്കാനും തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *