European Dreams 3 [P B]

Posted by

ഞാൻ ബാത്റൂമിൽ കയറി പെട്ടെന്ന് പല്ല് തേച്ച് ഫ്രഷായി, കുളിക്കാൻ കയറി. ഈ വീട്ടിലെ അവസാന കുളി ആണല്ലോ ഇതെന്ന് ഞാൻ ഓർത്തു, ഇനി ഇവിടേക്ക് തിരിച്ച് വരില്ലായിരിക്കും. ഒരുപാട് നല്ല ഓർമ്മകൾ തന്ന ഒരു വീടാണിത്.

ഞാൻ കുളിച്ച് ഇറങ്ങുമ്പോൾ അവൾ ടീഷർട്ടും കെട്ടിപ്പിടിച്ച് കട്ടിലിൽ തന്നെ ഇരിപ്പുണ്ട്. അവളോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു.

അപ്പോൾ എന്റെ ഫോൺ ബെൽ അടിച്ചു. അവൾ ഫോൺ എനിക്ക് നേരെ നീട്ടി. ഞാനത് എടുത്തു.

വണ്ടി ഒരു ഇരുപത് മിനിറ്റിനുള്ളിൽ എത്തുമെന്ന് പറയാൻ വിളിച്ചതാണ്.
ഞാൻ വേഗം തന്നെ റെഡിയായി. അവൾ എഴുന്നേറ്റ് ബ്രാ എടുത്തിട്ടു.

ഇത് ഞാൻ കൊണ്ടുവന്നോളാം . അവൾ എന്റെ ടീഷർട്ട് കയ്യിൽ പിടിച്ച് പറഞ്ഞു.

ഞാൻ മൂളിയതല്ലാതെ ഒന്നും മിണ്ടിയില്ല.

ഞാൻ പെട്ടെന്ന് വരാം കേട്ടോ. നീ വിഷമിക്കരുത്. അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ തലയാട്ടി. എനിക്ക് ഒന്നും പറയാൻ ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല.

ഞങ്ങൾ കുറേ സമയം ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു. പുറത്ത് വണ്ടി വന്ന ശബ്ദം കേട്ടു. അവൾ എഴുന്നേറ്റ് പോയി ജനലിൽ കൂടി നോക്കി. എനിക്ക് എഴുന്നേൽക്കാൻ പറ്റിയില്ല, തലയ്ക്ക് ഭയങ്കര ഭാരം എഴുന്നേറ്റാൽ തല കറങ്ങി വീഴും എന്ന് തോന്നി.

വണ്ടി വന്നു കേട്ടോ. അവൾ പറഞ്ഞിട്ട് സാധനങ്ങൾ ഓരോന്നായി എടുത്ത് പുറത്തേക്ക് നടന്നു. ഞാൻ മെല്ലെ എഴുന്നേറ്റ് ലഗേജ് എടുത്ത് പുറത്തേക്ക് പോയി. വണ്ടിയിൽ സാധനങ്ങൾ കയറ്റാൻ ഡ്രൈവറും ഇറങ്ങിവന്ന്‌ സഹായിച്ചു.
പെട്ടെന്ന്തന്നെ എല്ലാം വണ്ടിയിൽ കയറ്റി വച്ചു. എനിക്ക് യാതൊരു സ്ഥലബോധവും ഇല്ലാത്തതുപോലെ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *