പേരക്കാ ചുവപ്പുള്ള മേരി 2 [Arun]

Posted by

മേരിയ്ക്കപ്പോഴും മുമ്പ് ബോബി മോൻ വന്നു പറഞ്ഞ ലിയാൻ്റെ കഥകളായിരുന്നു മനസിൽ.

അങ്ങനെ ബോബി മോൻ്റെ ഫൈനൽ എക്സാം ഇങ്ങെത്തി,
റോയിക്കിപ്പോൾ മേരിയെ കണ്ണിൽ കാണാൻ പോലും കിട്ടുന്നില്ലാ,
സർവ്വ സമയവും മേരി ബോബി മോൻ്റെ അടുത്തു തന്നെ,

അവൻ്റെ സംശയങ്ങൾ തീർത്തു കൊടുക്കലും, പിന്നെ ഉറക്കം വരാതെ ഫ്ലാസ്ക്കിൽ ചുക്കു കാപ്പി ഇട്ടു കൊടുക്കലുമായി മേരി ബോബിയുടെ അടുത്തു തന്നെയായിരുന്നു.

ഒരു ദിവസം സ്കൂൾ വിട്ടു വന്ന ബോബി മോൻ പറഞ്ഞു
മമ്മീ സ്കൂളിൽ ടീച്ചർ പറഞ്ഞു കമ്പയിൻ സ്റ്റഡീ സ്റ്റാർട്ട് ചെയ്യാൻ,

ആൺകുട്ടികൾ ആൺകുട്ടികൾ തമ്മിലും, പെൺകുട്ടികൾ അവർ തമ്മിലും സൗകര്യമുള്ള സ്ഥലങ്ങളിലിരുന്ന് കമ്പയിൻ സ്റ്റഡി ചെയ്യാൻ.

ഇതു കേട്ടതും മേരി പറഞ്ഞു,
അതിനെന്താ അതു നല്ലൊരു ഏർപ്പാടു തന്നെ, ഞാൻ പഠിക്കുന്ന കാലത്തും ഞങ്ങൾ എക്സാം ടൈമിൽ കമ്പയിൻ സ്റ്റഡി ചെയ്യാറുണ്ടായിരുന്നു.

പക്ഷേ ഒരു പ്രശ്നമുണ്ട് മമ്മീ …..,

എന്താ, എന്താ പ്രശ്നം ?

ടീച്ചർ എനിക്ക് പെയർ തന്നിരിക്കുന്നത് ലിയാനെയാ.

ഇതു കേട്ടതും മേരിയൊന്ന് ഞെട്ടി.

വേണ്ട, വേണ്ടാ ഞാൻ നാളെ തന്നെ ടീച്ചറെ വിളിച്ചു പറയാം, അല്ലങ്കിൽ ഞാൻ സ്കൂളിലേയ്ക്കു വരാം.

മമ്മീ …. മുഴുവൻ കുട്ടികൾക്കും പെയർ ടീച്ചർ തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞു,
ഇനി മമ്മി വന്ന് ടീച്ചറോട് പറഞ്ഞ് ലിയാനെ മാറ്റിയാൽ അവനത് വലിയ വിഷമം ആവില്ലേ ?

ഏതായാലും ഞാൻ പപ്പയോടു കൂടി ചോദിച്ചിട്ട് നമുക്ക് നാളെ തീരുമാനിക്കാം,
തൽക്കാലം സമയം കളയാതെ മോൻ പോയിരുന്ന് പഠിക്കാൻ നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *