“ സത്യം പറഞ്ഞാൽ ഇവിടെ നല്ല തണുത്ത അന്തരീക്ഷം ആണ് “
“ ഉള്ളേരിയ അല്ലേ മോളെ, പോരാത്തതിന് മരങ്ങളും മറ്റും ഉള്ളതല്ലേ അതുകൊണ്ടാ “
“ ഉം ശെരിയാ, എനിക്ക് ഇങ്ങനെയൊരു സ്ഥലം ഇവിടെ കിട്ടിയായിരുന്നേൽ സൂപ്പർ ആയിരുന്നു “
“ ആഹാ, എല്ലാരും സിറ്റിയിൽ പോയി താമസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാൽ മോളോ.. 😊”
“ അതെന്താണെന്നാൽ എന്റെ സ്ഥലം എറണാകുളം ആണ്, എവിടെയും ജോലി ചെയ്യുന്നത് സിറ്റിയിലും അതുകൊണ്ട് ഭയങ്കര ബോർ ആണ് “
“ അത് ശെരിയാ “
“ ഉം “
അയാൾ തമാശ രൂപേണ പറഞ്ഞു
“ എന്നാൽ മോളൊരു കാര്യം ചെയ്യ് ഇവിടെ വന്നു താമസിച്ചോ, സൗകര്യം ഇച്ചിരി കുറവാണു, എന്നാലും കുഴപ്പമില്ല 😆”
“ ഞാൻ ഓക്കേ ആണ് 😆”
അതും പറഞ്ഞു അയാളും അവളും ചിരിച്ചു..
“ മോളെ ഒരുപാടു നാളുകൾക്കു ശേഷമാണു ഞാനിങ്ങനെ ഒന്ന് ചിരിക്കുന്നത് “
“ ഉം, എനിക്കും തോന്നി മുത്തശ്ശാ “
“ മോൾക്ക് എപ്പോൾ വേണേലും ഇങ്ങോട്ടേക്ക് വരാം “
“ thanks”
അയാളുടെ സംഭാഷണം കേട്ടപ്പോൾ അവൾക്ക് അയാൾ നല്ല മനുഷ്യൻ ആണെന്ന് തോന്നി,
അവൾ കട്ടൻ കുടിച്ചു കഴിഞ്ഞിട്ട്, അവൾ അവളുടെ പേഴ്സിൽ നിന്നും ആയിരം രൂപ അയാൾക്ക് നേരെ നീട്ടി
“ അയ്യോ മോളെ ഇതൊന്നും വേണ്ട “
“ ഞാൻ തരുന്നതല്ലേ ഇത് പിടിച്ചേ “
അവൾ ബലമായി അയാളുടെ കൈയ്യിൽ വെച്ചു കൊടുത്തു.
“ എന്നാലും മോളെ ഇതൊന്നും വേണ്ടായിരുന്നു. “
“ ഞാൻ സന്തോഷത്തോടെ തരുന്നതല്ലേ, അത് സാരമില്ല “
“ മോൾടെ ഇഷ്ടം “
“ എന്നാൽ ഞാൻ ഇറങ്ങട്ടെ “
“ ശെരി മോളെ “
“ കാണാം “
“ കാണാം മോളെ “
ടാറ്റാ കാണിച്ചിട്ട് അവൾ അവിടെ നിന്നും തിരികെ പോയി കാറിൽ കയറി വീട്ടിലേക്ക് ചെന്നു. അവളിടെ മനസ്സിന് ഭയങ്കര സന്തോഷം തോന്നി. അവൾ ഓഫീസിലെ വർക്കിൽ കൂടുതൽ ആക്ടിവായി. അങ്ങനെ ഇരിക്കുമ്പോൾ അവൾക്ക് 2 ദിവസം ഓഫീസിൽ off കിട്ടിയത്. അവൾ വീട്ടിൽ പോകുന്നില്ലന്നു തീരുമാനിച്ചിട്ട് നേരെ അവൾ താമസിക്കുന്ന സ്ഥലത്തു ചെന്നിട്ട് നല്ലൊരു കുളി കുളിച്ചു,