പെട്ടന്ന് മുന്നിൽ നിന്നും മറ്റൊരു തള്ള് വന്നു…
ആ തള്ളലിൽ ഞാൻ അക്ഷരാർത്ഥത്തിൽ വായുവിൽ ഉയരുന്നത് പോലെയാണ് തോന്നിയത്.
ഡിജെ വണ്ടി ഇരച്ചുകയറിയപ്പോൾ ജനങ്ങൾ പിന്നോട്ട് പാഞ്ഞ ആ ഒഴുക്കിൽ, ഒരു ഭാഗ്യത്തിനെന്നോണം ഞാൻ ഋതു നിൽക്കുന്ന ആ കടയുടെ വശത്തേക്ക് തെറിച്ചു വീണു.
വേച്ചു വേച്ച് എഴുന്നേറ്റ ഞാൻ കണ്ട കാഴ്ച എന്റെ ബോധം കെടുത്തിക്കളഞ്ഞു. ആ കടയുടെ ഷട്ടറിനോട് ചേർത്ത് ഋതുവിനെ അവർ വട്ടം വെച്ചിരിക്കുകയാണ്. എന്നിൽ നിന്നും പിന്നെയും അങ്ങോട്ട് ദുരമുണ്ട്..
മുന്നിലും പിന്നിലും രണ്ട് പേർ അവളെ ഒരു ചരടുപോലെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
അപ്പോളേക്കും ആ മൂന്നാമൻ ആ പഴയ കടയുടെ വശത്തെ മരവാതിൽ ആൾക്കൂട്ടം കാണാതെ തന്ത്രപരമായി തകർത്തു കഴിഞ്ഞു. ആ പഴയ മരത്തിന്റെ കിലുക്കം ഡിജെ ശബ്ദത്തിൽ ആരും കേട്ടില്ല.
അപ്പോഴാണ് ഘോഷയാത്രയുടെ അടുത്ത വട്ടമെത്തിയത്. വലിയ ലോറികളിൽ കെട്ടിയാടിയ കൂറ്റൻ രൂപങ്ങൾ റോഡിലേക്ക് പ്രവേശിച്ചതോടെ ജനങ്ങൾ വീണ്ടും ആഞ്ഞുവെട്ടി. ആ തള്ളൽ ഉപയോഗപ്പെടുത്തി ഞാൻ അവരുടെ അടുത്തേക്ക് സർവ്വ ശക്തിയുമെടുത്ത് കുതിച്ചു. പക്ഷേ, ഞാൻ അവിടെ എത്തുന്നതിന് തൊട്ടുമുൻപ്, ആ മൂന്ന് പേരും ചേർന്ന് ഋതുവിനെ ആ ഇരുണ്ട മുറിക്കുള്ളിലേക്ക് വലിച്ചു കയറ്റിയിരുന്നു.
പഴയ ആ മരവാതിൽ എന്റെ കണ്മുന്നിൽ വെച്ച് വലിച്ചടയ്ക്കപ്പെട്ടു.
പുറത്ത് വെടിക്കെട്ടും ഡിജെയും ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികളും ആഘോഷം തുടരുകയാണ്.