മേഘങ്ങൾക്കുള്ളിലെ സുന്ദരി: അയന 1 [Athul Jovis]

Posted by

മേഘങ്ങൾക്കുള്ളിലെ സുന്ദരി: അയന 1

Mekhangalkkullile Sundari Ayana Part1 | Author : Athul Jovis


 

“ണിം ണിം“

 

ഫോണിൽ മെസ്സേജ് വരുന്ന ശബ്ദം കെട്ടാണ് കണ്ണ് തുറന്നത്. ഇന്നും അലാം അടിച്ചത് അറിയാതെ ഉറക്കത്തിൽ തന്നെ സ്നൂസ് ചെയ്തിട്ടുണ്ട്. നേരം വൈകിയോ എന്ന ഞെട്ടലോടെയാണ് ഞാൻ ഫോൺ എടുത്ത് നോക്കിയത്.

 

“സമയം 8:30AM”

 

കിടക്കയിൽ നിന്നും എണീക്കാതെ തന്നെ ഫോൺ എടുത്ത് മെസ്സേജ് നോക്കിയപ്പോൾ, ശ്രീദേവി ചേച്ചി. ചേച്ചി എന്റെ ടീം ലീഡ് ആണ്. ഉറക്കപ്പിച്ചിൽ കണ്ണും തിരുമ്മി മെസ്സേജ് വായിച്ചൊപ്പിച്ചു.

 

“Don’t be late today!”

 

ഹാ. മറന്നിട്ടില്ല. ഇന്ന് രാവിലെ മീറ്റിംഗ് പറഞ്ഞിട്ടുണ്ട്. 9:30 നു ഓഫീസിൽ എത്തണം എന്ന് ചേച്ചി ഇന്നലെ തന്നെ പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റ് നടന്നു. പല്ലു തേച്ചുകൊണ്ടിരുന്നപ്പോൾ യാന്ത്രികമായ എന്റെ ജീവിതത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത. രാവിലെ വൈകി എണീക്കുന്നു.

ചാടി പിടഞ്ഞ് ഓഫീസിൽ പോകുന്നു. ഓഫീസിലെ ബോറിങ് മീറ്റിംഗുകൾ, ലാപ്‌ടോപ്പിന് മുൻപിൽ മൂങ്ങ ഇരിക്കുന്നതുപോലെ മണിക്കൂറുകൾ ഉള്ള ഇരിപ്പ്, അതുകഴിഞ്ഞ് വീണ്ടും വീട്ടിൽ വരുമ്പോഴേക്കും ഒരു നേരമാകും. കൂട്ടുകാർ എല്ലാവരും ജോലി കിട്ടിയും പഠിക്കാനും ഒക്കെ ആയി പല പല രാജ്യങ്ങളിൽ ചേക്കേറിക്കഴിഞ്ഞു. എനിക്കെന്തോ നാട്ടിൽ നിന്ന് വിട്ട് പോകുന്നതിനു വലിയ താല്പര്യം ഇല്ല. മാത്രമല്ല കുറ്റം പറയുമെങ്കിലും അത്യാവശ്യം നല്ല സാലറി കിട്ടുന്ന ഒരു IT കമ്പനിയിൽ ആണ് ഞാൻ കയറിപറ്റിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *