ഫിദ 2 [അനാമിക]

Posted by

 

 

ശബരിയവളുടെ മുന്നിൽ മുട്ടുകുത്തി…..കാൽപാദം എടുത്തു അവന്റെ തുടയിലേക്ക് വച്ചു…..കൊലുസെടുത്തു കാലിലിട്ടു കൊടുത്തു…….മുഖമുയർത്തി നോക്കുമ്പോൾ അവൾ തന്നെത്തന്നെ നോക്കിയിരിക്കുന്നു….ചെറുചിരിയോടെ…..

 

 

“മൈലാഞ്ചിയിടാത്തതെന്താടി………”

 

“ഇടാൻ പാടില്ലായിരുന്നു…..ഇന്ന് തൊട്ടിടാം…..”

 

 

“ഒരു മിഞ്ചി കൂടെ വാങ്ങായിരുന്നു…..”കാൽവിരൽ തുമ്പിൽ ഉമ്മ വച്ചുകൊണ്ടവൻ പറഞ്ഞു……..

 

 

“അടുത്ത മാസത്തെ റെന്റ് കൊടുക്കാൻ അക്കൗണ്ടിൽ ഇനിയെന്തെങ്കിലും ഉണ്ടോ പോലീസ്‌കാരാ……..”

 

 

“അതൊക്കെ ഞാൻ നോക്കിക്കോളാം……” അവനവളുടെ പിങ്ക് നിറത്തിലുള്ള  ചെറിയ നാല് വിരലും ഒരുമിച്ച് വായിലേക്ക് വച്ചു…….

 

 

“അയ്യേ…..വിട്ടേ…..ചെളീം പൊടിമൊക്കെ കാണും……..” കാൽ കുതറിച്ചതും അവൻ ഉള്ളംകാലിലും അമർത്തി ഉമ്മവച്ചു……മീശത്തുമ്പ് കൊണ്ടുരസി…..ഫിദ ഇക്കിളിയെടുത്തു ചിരിച്ചു കട്ടിലിലേക്ക് മറിഞ്ഞു………..

 

 

ശബരി അവളുടെയൊപ്പം കയറികിടന്നു മുഖത്തിനിരുവശവും കൈകൾ കുത്തി അവളുടെ മുഖത്തേക്ക് നോക്കി……..

 

 

“സുന്ദരിയായിരുന്നു ഇന്നെന്റെ കൊച്ച്…….കണ്ണെടുക്കാൻ തോന്നിയില്ല…….”

 

 

“സാരി അഴിക്കാണ്ട് നിൽക്കണാരുന്നോ…….”

 

 

“വേണ്ടടി……കടിച്ചു പിടിച്ചു നിക്കാ ഞാൻ…..ഇനിയുമില്ലേ പതമ്പത് ദിവസം……കണ്ട്രോൾ കിട്ടിയെന്ന് വരില്ല……ഡാകിനി കൃത്യമായി ഇടയ്ക്കു കയറുന്നോണ്ട് നീ രക്ഷപ്പെടുന്നെയാ…….”

 

 

അവൻ അവളുടെ അരികിലേക്ക് കിടന്നു മചിലേക്ക് നോക്കി പറഞ്ഞു……..

Leave a Reply

Your email address will not be published. Required fields are marked *