നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

Posted by

 

ശേഷം അയാൾ കൃതികയ്ക്ക് നേരെ തിരിഞ്ഞു:

 

“അമ്മാ… നൈറ്റ് ആയതനാല, എക്സ്ട്രാ കാശും വെയ്റ്റിംഗ് ചാർജും വരുമ്മാ..”

 

വിശപ്പ് കാരണം കണ്ണ് കാണാത്ത അവസ്ഥയിലായിരുന്നു സച്ചിൻ.

 

“അതൊക്കെ തരാം അണ്ണാ… നിങ്ങള് വെയിറ്റ് ചെയ്യ്…”

 

എന്ന് പറഞ്ഞ്, കേട്ടപാതി കേൾക്കാത്ത പാതി അവൻ ഹോട്ടലിനുള്ളിലേക്ക് നടന്നു.

 

ഞങ്ങളും പിന്നാലെ നടന്നു.

 

രാത്രിയായിട്ടും ഹോട്ടലിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു.

പലയിടത്തും ആളുകൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നു.

 

ഫാമിലികൾക്ക് ഇരിക്കാനായി ഒരു വശത്ത് പ്രത്യേകമൊരു സ്ഥലം (Family Room) ഉണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടേക്ക് കയറി വട്ടത്തിലിട്ടിരുന്ന ഒരു വലിയ മേശയ്ക്ക് ചുറ്റും ഇരുന്നു.

 

ഞങ്ങൾ ഇരുന്നതും യൂണിഫോം ഇട്ട ഒരു വെയ്റ്റർ വെള്ളവും ഗ്ലാസുകളുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു….

 

 

“സൊല്ലുങ്കെ സാർ… സാപ്പിട എന്ന എടുത്തുക്ക പോറീങ്കെ? നൈറ്റ് ടിഫൻ ഐറ്റംസ് എല്ലാമേ ഇറുക്ക്… ദോശ, ഇഡ്‌ലി, പൊറോട്ട, ചപ്പാത്തി… സ്പെഷൽ കുറുമയും ഇറുക്ക്…”

 

അരയിലൊരു വെളുത്ത ടവ്വൽ ചുറ്റിയ ആ വെയ്റ്റർ തനി തമിഴിൽ ചോദിച്ചു:

 

‘ദോശ’ എന്ന് കേട്ടതും രാഹുലിന്റെ കണ്ണുകൾ വിടർന്നു. അവൻ ആമിയെ ഒന്ന് പാളി നോക്കി. നേരത്തെ അവളുടെ ദോശ തിന്നതിന്റെ ക്ഷീണം തീർക്കാൻ ഇതാണ് അവസരമെന്ന് അവന് തോന്നി.

 

രാഹുൽ ആവേശത്തോടെ ചോദിച്ചു:

 

“അണ്ണാ… അപ്പടി നല്ല മൊറു മൊറുന്ന്… കടിക്കുമ്പോ കരുമുരുന്ന് ഇരിക്കണ… മസാല ദോശ… ഇങ്കെ ഇരിക്കുതാ…? അതായത്… ഉണ്ടാ..?”

Leave a Reply

Your email address will not be published. Required fields are marked *