നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

Posted by

 

നീ നേരെ ഗുഹയുടെ ഉള്ളിലേക്ക് കയറുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ഗുഹയും കടന്ന് നീ ആ കാട്ടിലൂടെ എന്തോ തിരയുന്നതുപോലെ അലഞ്ഞു.

 

നിനക്ക് നഷ്ടപ്പെട്ടതെന്തോ അവിടെയുണ്ടെന്ന് നീ വിശ്വസിക്കുന്നതുപോലെ… പക്ഷേ നിനക്കത് കണ്ടെത്താനായില്ല.

 

നീ നിരാശയോടെ ചുറ്റും നോക്കുമ്പോഴാണ്… പെട്ടെന്ന് ഗുഹക്കുള്ളിൽ നിന്നും ഒരു ഭയാനകമായ ശബ്ദം മുഴങ്ങിയത്! ഒപ്പം ഒരു ശക്തമായ കാറ്റ് ഉള്ളിൽ നിന്നും പുറത്തേക്ക് ആഞ്ഞടിച്ചു.

 

ആ നിമിഷം ഞങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല. ഞങ്ങൾ മറഞ്ഞിരുന്ന മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും നിനക്ക് മുൻപിലേക്ക് വന്നു.

 

ഞങ്ങളെ കണ്ടതും നീ ദേഷ്യപ്പെട്ടു, തിരിച്ചുപോകാൻ നിർദ്ദേശിച്ചു…. പക്ഷേ ഇത്തവണ നിന്നെ തനിച്ചാക്കി പോകാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. ഒടുവിൽ ഞങ്ങളുടെ വാശിക്ക് മുന്നിൽ നിനക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.

 

വീണ്ടും ആ ഗുഹക്കുള്ളിൽ നിന്നും അലർച്ച പോലൊരു ശബ്ദം കേട്ടു. നമ്മൾ മൂന്നുപേരും ഒന്നിച്ച് ആ ഗുഹയുടെ കറുത്ത വായിലേക്ക് പ്രവേശിച്ചു…

 

അവിടെ… ആ ഗുഹയുടെ ഉള്ളിലുണ്ടായിരുന്ന അഞ്ച് വ്യത്യസ്ത കവാടങ്ങൾ നമ്മൾ കണ്ടു.

 

അതിൽ നിഗൂഢമായ ഒരു കവാടത്തിനുള്ളിലേക്കാണ് നമ്മൾ പ്രവേശിച്ചത്.

 

“””കുറേ ദൂരം നടന്നപ്പോൾ ആ വഴി അവസാനിച്ചത് ഗുഹയുടെ ആ കറുത്ത വഴി അവസാനിച്ചത് വെളിച്ചം നിറഞ്ഞ ഒരു വലിയ അറയിലേക്കാണ്.

 

മുൻപ് നടന്ന ലൂപ്പുകളിലൊന്നിലും അങ്ങനെയൊരു സ്ഥലം ഞങ്ങളാരും കണ്ടിട്ടില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *