മരുഭൂ വസന്തം 6 [ലസ്റ്റർ]

Posted by

“അളിയാ ശരി. ഞാൻ ഇപ്പൊ തന്നെ ഇറങ്ങി പെട്ടന്ന് എത്തിയേക്കാം.” ആൽബി മറുപടി പറഞ്ഞു. ഈ ബുദ്ധി ആദ്യമേ തോന്നിയില്ലല്ലോ എന്ന് വിൻസെന്റ് മണലിൽ മലർന്നു കിടന്ന് കിതച്ചു കൊണ്ട് ചിന്തിച്ചു. ഒപ്പം ആൽബിക്ക് അവൻ കിടക്കുന്ന ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്തു. ബോട്ടിലിൽ നിന്ന് കുറേകൂടി വെള്ളം ആർത്തിയോടെ കുടിച്ചിട്ട് വിൻസന്റ് കണ്ണുകൾ തുറന്ന് വിശാലമായ ആകാശത്തേക്ക് നോക്കി മലർക്കേ തളർന്നു കിടന്നു. ഇത്രനാളും എലിസബത്തിനെ കൊണ്ട് താൻ കുടിപ്പിച്ച, ഒട്ടകത്തിനും ആടിനും കുടിക്കാൻ കൊടുത്തിരുന്ന അതേ വെള്ളം തന്നെയാണല്ലോ താനും കുടിച്ചത് എന്ന് അവൻ ആലോചിച്ചപ്പോൾ വിൻസന്റിന് മനംപിരട്ടി.

 

എത്ര വിദഗ്ദമായിട്ടാണ് താൻ അവളെ ഇവിടെ എത്തിച്ചത്. യാതൊരു പഴുതും കൊടുക്കാതെ, വാഹിദ് പോലും അറിയാതെ, വിദഗ്ദമായി നടത്തിയ ഒരു പദ്ധതി. അപ്പനും അമ്മയും ഒരുകാര്യത്തിലും തലയിടാത്തത് കൊണ്ട്, ബിസിനസ്‌ കാര്യങ്ങൾക്ക് വേണ്ടി പലപ്പോഴും കളിക്കാൻ വേണ്ടി മാത്രം, അവളെ പലയിടത്തും കൂട്ടിക്കൊണ്ട് പോയിട്ടുള്ളത് കൊണ്ട് അവരെ വിശ്വസിപ്പിക്കാൻ കുറച്ചു നുണകളും സത്യങ്ങളും കൂട്ടിക്കലർത്തി പറയേണ്ടി വന്നു എന്ന് മാത്രം.

 

“ശാരികയുടെ കൊലപാതകത്തിൽ വാഹിദ് എന്നെയും ജോർജ് അങ്കിൾനെയും സംശസയിക്കുന്നുണ്ട്, അത് കൊണ്ട് എലിസബത്തിനെ ബലിയാടാക്കും. അത് കൊണ്ട് കുറച്ചു കാലം ആരുമറിയാതെ തന്റെ കൂടെ വന്നു നിൽക്കട്ടെ.” താൻ പപ്പയോടും മമ്മയോടും പറഞ്ഞു വിശ്വസിപ്പിച്ചതും തന്നെ സംശയിക്കാതിരിക്കാൻ കരുക്കൾ നീക്കിയതും അങ്ങിനെയായിരുന്നു. ഒരു വിധം ഇവിടെ എത്തിച്ച്, ഒടുവിൽ നുണപറഞ്ഞും പേടിപ്പിച്ചും ഈ മരുഭൂമിയിൽ കൊണ്ടിട്ടത് ഇഞ്ചിഞ്ചായി പട്ടിണി കിടന്നും വെയിലും മഞ്ഞും കൊണ്ട് ചുക്കിച്ചുളിഞ്ഞു ഉരുകിയിരുകി സ്വയം ചത്തൊടുങ്ങട്ടെ എന്ന് കരുതി തന്നെയാണ്. സ്വന്തം ചോരയായ തന്നെക്കാൾ കൂടുതൽ കാമുകനെ സ്നേഹിച്ച, തങ്ങളെ ഒറ്റിക്കൊടുത്തതിനുള്ള ശിക്ഷ.!

Leave a Reply

Your email address will not be published. Required fields are marked *