മരുഭൂ വസന്തം 6 [ലസ്റ്റർ]

Posted by

“എന്താ രമ്യ പറയാനുണ്ടെന്ന് പറഞ്ഞത്. എന്തെങ്കിലും സീരിയസ് അല്ലെങ്കിൽ താനിങ്ങോട്ട് വരില്ല ല്ലോ.” വാഹിദ് ഹാളിലെ സോഫയിൽ ചെന്നിരുന്നു. പിന്നാലെ ചെന്ന രമ്യ ബാഗിൽ നിന്ന് മൊബൈൽ എടുത്ത് ആരെയോ വിളിച്ചു ഫ്ളോറും റൂം നമ്പറും പറഞ്ഞു കൊടുത്തു കൊണ്ട് വാഹിദിന്റെ അടുത്ത് സോഫയിൽ ഇരുന്നു.

 

“സാറിനൊരു ഗസ്റ്റ് ഉണ്ട്. ഒരുപക്ഷെ സാറിന് പരിചയം ഉണ്ടാകുമോന്ന് എനിക്ക് അറിയില്ല. പക്ഷേ സാറിനെ കാണണം എന്ന് മാത്രമേ പറഞ്ഞുള്ളൂ.” അവൾ ഫോൺ ബാഗിലെക്ക് വെക്കുന്നതിനിടയിൽ പറഞ്ഞു.

“ഗസ്റ്റ്.? എനിക്കിവിടെ അതിന് മാത്രം ബന്ധങ്ങൾ ഒന്നും ആയിട്ടില്ല ല്ലോ.” വാഹിദ് നെറ്റി ചുളിച്ചു.

“പെണ്ണാണ്. ഇത്തിരി ഇടിഞ്ഞിട്ടുണ്ടെങ്കിലും ആള് സുന്ദരിയാ.ശാരീസ് ഗ്രൂപ്പിന്റെ ഓണറെ കാണണം എന്ന് പറഞ്ഞു കമ്പനിൽ പുലരാൻ നേരത്ത് എത്തിയതാ. നമ്മുടെ സെക്യൂരിറ്റി ചേട്ടൻ അവിടെ പിടിച്ചിരുത്തി. ഞാനിങ്ങോട്ട് കൊണ്ട് വന്നു.” അവൾ കാര്യം വിശദീകരിച്ചു.

“എന്നിട്ട് ആളെവിടെ? താൻ ഒറ്റക്കാണല്ലോ വന്നത്.”

“ഇപ്പൊ ഇങ്ങെത്തും. സുന്ദരിയാണെന്ന് കേട്ടപ്പോ കൺഫ്യൂഷൻ ഒക്കെ മറന്നല്ലോ.” രമ്യ ഇടം കണ്ണിലൂടെ വാഹിദിനെ ഒന്ന് നോക്കിയിട്ട് പറഞ്ഞു. അവളുടെ വലിയ വിടർന്ന കറുത്ത കണ്ണുകൾ കൊണ്ടുള്ള ആ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ എന്നോണം വാഹിദ് തല സോഫയിലേക്ക് ചാരി ഇരുന്ന് മേലേക്ക് നോക്കി. അവർക്കിടയിൽ കുറച്ചു നേരത്തെക്ക് നിശ്ശബ്ദത തളംകെട്ടി നിന്നു. പിന്നെ ഒന്ന് ശങ്കിച്ചതിന് ശേഷം രമ്യ വാഹിദിന്റെ ഭാഗത്തേക്ക്‌ ആഞ്ഞു മുഖം മുന്നോട്ട് അടുപ്പിച്ചു ശബ്ദം താഴ്ത്തി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *