ഹൈറേഞ്ച് കുതിരകൾ 2 [Achuabhi]

Posted by

അനീഷ് വാട്ട്സപ്പ് ഓപ്പൺ ചെയ്തുനോക്കുമ്പോൾ ഫോണിൽ സേവ്
ചെയ്യാത്തൊരു നമ്പറും.

“”ഇതാരാണ്………?”” മെസ്സേജ് ഓപ്പൺ ചെയ്തു വായിച്ച അവൻ ഒരു നിമിഷമൊന്നു ആലോചിച്ചു. ആള് ഓൺലൈനിൽ നിന്ന് പോയിട്ടു രണ്ടു മിനിറ്റ് ആയതേയുള്ളു….

“”ആരാണ് ഇത്…………?”” അവൻ റിപ്ലൈ ചെയ്തു കാത്തിരുന്നു. മെസ്സേജ് സെന്റ് ആയി ഒരു മിനിറ്റ് കഴിഞ്ഞതും
മറുപടിയെത്തി.

“”അനീഷ് അല്ലേ…..😊
അതിനിടയ്ക്ക് നമ്മളെയൊക്കെ മറന്നോ.?””

“”ആരാണെന്നു മനസിലായില്ല🤔
അതല്ലേ ചോദിച്ചത്.””

“”എനിക്ക് മനസിലായി അനീഷ് ആണെന്ന്…
പിന്നെ ഓർതിരിക്കാൻ വേണ്ടി നമ്മൾ തമ്മിൽ അത്ര പരിചയമൊന്നും ഇല്ല കെട്ടോ😀😀””

“”ഹ്മ്മ്മ്……… ഞാൻ അനീഷ് ആണ്☺️
പക്ഷെ, എനിക്ക് അങ്ങോടു മനസിലായില്ല ആരാണെന്ന്.. സ്ഥലം എവിടെയാ… കൊല്ലം ആണോ.?””  കൂട്ടുകാർ വല്ലതും പുതിയ നമ്പർ എടുത്തപ്പോൾ പറ്റിക്കാൻ മെസ്സേജ് അയേച്ചതാണെന്നു കരുതി അവൻ ചോദിച്ചു.

“”കൊല്ലമൊന്നും അല്ല….😇🙂””

“”എന്നാൽ ഇടുക്കി ആയിരിക്കും🤔😊
എനിക്ക് വേറെ പരിചയക്കാരൊന്നും ഇല്ലല്ലോ.””

“”ഇടുക്കിയാണ് ഞാനും😊😊
പക്ഷെ, നമ്മൾ പരിചയക്കാരൊന്നും അല്ല.””

“”ഹ്ഹ………
നമ്പർ എവിടുന്നു കിട്ടി അപ്പോൾ🤔?”

“”അതൊക്കെ കിട്ടി…😅😇
മെസ്സേജ് അയേച്ചതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ.?””

“”ബുദ്ധിമുട്ടൊന്നും ഇല്ല☺️☺️
എന്നാലും ആരാണെന്നു അറിയണ്ടയോ.?””

“”അതിനൊക്കെ സമയം ഇനിയുമുണ്ടല്ലോ😛””

“”ഓഹ്… തന്റെ പേരെന്താണ്.?
അല്ലങ്കിൽ ഒരു ഫോട്ടോ ഇട്… കണ്ടിട്ടുണ്ടെങ്കിൽ പറയാം😊😊””

“”ഹ്മ്മ്മ്……… എന്നെ കണ്ടുപിടിക്കാൻ അല്ലെ….
അങ്ങനെ വേഗം കണ്ടുപിടിക്കണ്ടാ.
ആ ത്രില്ല് അങ്ങ് പോകില്ലേ😜😜😜””

Leave a Reply

Your email address will not be published. Required fields are marked *