ഞാൻ : അത് 1 ബെഡ്‌റൂം അല്ലേടി.
അമ്മു : അതിനെന്താ. ഒരു കൊല്ലം ആ തെണ്ടിയുടെ ചൂടും പറ്റി കിടന്ന അത്രയും ചീപ്പ് അല്ലല്ലോ. പിന്നെ എന്റെ മഹിയേട്ടൻ അല്ലെ ഇത്. എനിക്ക് പ്രശ്നം ഒന്നുമില്ല. ഇനി ഏട്ടന് ഇഷ്ട്ടമല്ലെങ്കിൽ വരണ്ട…
അവളുടെ വാക്കുകൾ വീണ്ടും എന്നെ കുഴക്കി..
മനസ്സിൽ ലഡ്ഡു പൊട്ടിയെങ്കിലും ഉള്ളിൽ കൊറേ ചിന്തകൾ ഓടി മറഞ്ഞു..
വരുന്നത് വരട്ടെ എന്ന ചിന്തയിൽ ഞാൻ പറഞ്ഞു.
ഞാൻ : എല്ലാം മേടം പറയും പോലെ.
അത് കേട്ടപ്പോൾ. അമ്മു ഒരു യുദ്ധം ജയിച്ചവളെ പോലെ ചിരിച്ചു
ആ ജയചിരിക്ക് പിന്നിൽ അവൾ എന്തൊക്കെയോ കരുതിവെച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. പഴയ അമ്മുവല്ല ഇത്, കാര്യങ്ങൾ തന്റെ വഴിക്ക് കൊണ്ടുവരാൻ പഠിച്ച ഒരു മിടുക്കിപ്പേണ്ണായി അവൾ മാറിയിരിക്കുന്നു.
അമ്മു: “അങ്ങനെ വഴിക്ക് വാ മഹിയേട്ടാ. എല്ലാം ഞാൻ പറയും പോലെ നടന്നാൽ ഏട്ടന് കൊള്ളാം. അല്ലെങ്കിൽ ഈ അമ്മുവിന്റെ സ്വഭാവം മാറും, പറഞ്ഞേക്കാം!”
ഞാൻ: “ശരി ശരി, സമ്മതിച്ചു. പക്ഷേ അവിടെ വരുമ്പോൾ നിന്റെ ഈ കുറുമ്പ് ഒന്ന് കുറയ്ക്കണം കേട്ടോ. എനിക്ക് നിന്നെ പേടിയാകുന്നു.”
അമ്മു: (മുഖം ഒന്ന് ചരിച്ചു വെച്ച്, കുസൃതിയോടെ) “പേടിയോ? എന്തിനാ ഏട്ടാ പേടിക്കുന്നത്? ഞാൻ ഏട്ടനെ പിടിച്ചു തിന്നുകയൊന്നുമില്ലല്ലോ. അതോ എന്റെ കൂടെ ആ മുറിയിൽ കഴിയുമ്പോൾ ഏട്ടൻ വല്ലാതെ വിയർക്കുമോ?”
ഞാൻ: “അങ്ങനെയല്ലടി… നീ ഇപ്പോൾ സംസാരിക്കുന്നതൊക്കെ കേട്ടാൽ ആർക്കായാലും ഒന്ന് പതറിപ്പോകും. നീ പഴയ ആ അനിയത്തിക്കുട്ടിയാണോ എന്ന് എനിക്ക് ഇടയ്ക്ക് സംശയം വരും.”