അവനെ നോക്കാതെ മുറിവിട്ടിറങ്ങി അടുക്കളയിലേക്ക് നടന്നു ഫിദ….
ഇൻഡക്ഷൻടോപിലിരുന്ന ചായപാത്രം എടുത്തു കപ്പിലേക്ക് പകർത്തവെ പിന്നിലവന്റെ സാമീപ്യം അറിഞ്ഞു…അടുത്തു വന്നു നിന്ന് റാക്കിൽ നിന്നും പ്ലേറ്റ് എടുക്കുമ്പോൾ കണ്ടു ഷർട്ട് ഇല്ലാതെ മുണ്ടുമാത്രം ഉടുത്തു നിക്കുന്നവനെ…
അവൾ നോക്കുന്നത് കണ്ടതും അവൻ കുറച്ചുകൂടെ അടുത്തേക്ക് വന്നു…ചായ പാത്രം പിടിച്ച കൈ വിറക്കുന്നത് കണ്ട് അവളുടെ കൈക്കു മുകളിൽ അവന്റെ കൈ വച്ചു പിന്നിലായി ചേർന്ന് നിന്നു…പുറകിൽ നിന്ന് നോക്കിയാൽ അങ്ങനൊരാൾ മുന്നിലുണ്ടെന്നറിയാത്തവണ്ണം അവളെ പൊതിഞ്ഞു നിൽക്കുകയാണ് അവന്റെ ഉടൽ..
“ഞ..ഞാൻ പിടിച്ചോളാം..പോയി ഷർട്ട് ഇട്”
“നിനക്കെപ്പോ തുടങ്ങി ഇത്” അവളിലേക്കൊന്നുകൂടി ചേർന്നവൻ ചുവന്നുകയറുന്നെയാ മുഖത്തേക്ക് നോക്കി ചോദിച്ചു…തന്റെ സാമീപ്യം അവളിൽ വരുത്തുന്ന മാറ്റങ്ങൾ കണ്ടു തുടി കൊട്ടുന്നുണ്ടായിരുന്നു അവനുള്ളം….
“എന്ത്” തന്റെ ഉള്ളിലിരുപ്പവൻ അറിഞ്ഞോ എന്നാ ആന്തലോടെ അവൾ ചോദിച്ചു…
“വിക്ക് ”
“എനിക്ക് വിക്കൊന്നുമില്ല…പോയി ഷർട്ട് എടുത്തിട് ഒട്ടിനിക്കാതെ” നിമിഷനേരം കൊണ്ടാണ് ഭാവം മാറിമറിഞ്ഞത്…
“ ഹോ എന്തിനു..ഇതാ സുഖം..വല്ലാത്ത ചൂട്” പറഞ്ഞും കൊണ്ടവൻ രണ്ടു ചായ കപ്പുമെടുത്തു ഹാളിലേക്ക് നടന്നു…
“ചൂടോ..ഈ തണുപ്പത്തോ..” മുറ്റത്തിറങ്ങിയ കോടയിലേക്ക് നോക്കികൊണ്ട് ചോദിച്ചവൾ…..ഇത് തന്നെ ഇടങ്ങേറാക്കാൻ തന്നെ….പടച്ചോനേ…കാത്തോണേ..ഞാൻ അങ്ങേരെ കേറി റേപ്പ് ഒന്നും ചെയ്തേക്കല്ലേ…