പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]

Posted by

 

ദേവദാസിന്റെ മുഖഭാവവും ചേഷ്ടകളും മാറിയിരുന്നു.. കടുത്ത മാനസികസംഘർഷം അയാളനുഭവിക്കുന്നുണ്ടെന്ന് ജോർജിന് മനസിലായി.. തൽക്കാലം ഇവനെ തണുപ്പിക്കാതെ ഇവിടുന്ന് പുറത്തേക്കിറങ്ങാനാവില്ലെന്നും അയാൾക്ക് തോന്നി..

 

“ശരി… രണ്ട് മൂന്ന് കാര്യങ്ങൾ കൂടി ഞാനൊന്ന് ചോദിക്കട്ടെ… നീ ബഹളം കൂട്ടാതെ സമാധാനത്തോടെ മറുപടി പറയണം…”..

 

ദേവദാസ് തലയാട്ടി..

 

“ സുഷമയുമായി നീയെങ്ങിനെയാ..

അവളോട് സംസാരിച്ചിരിക്കാറുണ്ടോ… നിങ്ങൾ ഇടക്ക് പുറത്ത് പോവാറുണ്ടോ… ഒരു ഭർത്താവെന്ന നിലയിൽ നിന്റെ സ്നേഹത്തിൽ അവൾ സംതൃപ്തയാണോ…?”..

 

ആ ചോദ്യമൊന്നും ദേവദാസിന് മനസിലായതേ ഇല്ല… കാരണം അയാളുടെ ദാമ്പത്യത്തിലില്ലാത്ത കാര്യങ്ങളാണതൊക്കെ.. അയാൾ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല..

 

“ അത് പോട്ടെ… നിങ്ങൾ സെക്സിലെങ്ങിനെയാ…?.

രണ്ടാൾക്കും തൃപ്തിയാകാറുണ്ടോ…?”..

 

അതിനും ദേവദാസ് മിണ്ടിയില്ല..അയാളുടെ മൗനത്തിൽ തന്നെയുണ്ടായിരുന്നു ജോർജിനുള്ള ഉത്തരം…

 

“ ഈ ബാബുരാജ് എന്ന് പറയുന്നവനെ എത്ര നാളായി നിനക്കറിയാം..?”..

 

“ഒരു രണ്ട് വർഷമായി അറിയാം… അത്രയും ആയി അവനാ മുറി വാടകക്കെടുത്തിട്ട്…”..

 

“അവന്റെ നാടെവിടെയാ… ?”..

 

അഞ്ചെട്ട് കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ഥലപ്പേര് ദേവദാസ് പറഞ്ഞു..

 

“ അവൻ കല്യാണം കഴിച്ചതാണോ., ?”..

 

“ഇല്ലെന്നാണ് തോന്നുന്നത്…”..

 

ജോർജ് ഒരു സിപ്പെടുത്ത് ഗ്ലാസ് താഴെ വെച്ചു..

 

“ ദേവാ… എന്തായാലും പണമെടുത്തത് ഈ ബാബുരാജാണ്… അവന് കാർഡ് കൊടുത്തത് നിന്റെ ഭാര്യയും… ആ രണ്ട് കാര്യവും നമുക്കുറപ്പാണ്… ഇനി നമുക്കറിയേണ്ടത് അവർ തമ്മിലുള്ള ബന്ധമാണ്… സുഷമയുടെ ആവശ്യത്തിനാണ് പണമെടുത്തതെങ്കിൽ അതെന്തിന്… ?.

Leave a Reply

Your email address will not be published. Required fields are marked *