പാരിജാതം 1 [Rudra]

Posted by

 

ആലിയ : എന്താണ്, ആസിത്താക്കൊരു വെപ്രാളവും അസ്വസ്ഥതയുമൊക്കെ,

 

ആസിയ : അത് നിനക്ക് തോന്നുന്നതാ, നീ കിടന്ന് ഉറങ്ങാൻ നോക്ക്…

 

ആലിയ : എൻ്റെ പൊന്നിത്ത, നീ കിടന്ന് ഉരുളാതെ കാര്യം പറയുന്നുണ്ടോ..

 

പണ്ടേ തൻ്റെ രഹസ്യം സൂക്ഷിപ്പ് കാരിയാണ് അനിയത്തി.. തൻ്റെ എല്ലാ കാര്യങ്ങളും അവൾക്കറിയാം, തൻ്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും എല്ലാം അവൾക്കറിയാം.. അവളോട് ഒന്നും മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് ആസിയക്ക് വ്യക്തമായി തന്നെ അറിയാം..

” അത്… അത് പിന്നെ… ഞാനൊരു കാര്യം പറയട്ടെ ”

ആസിയ ഒരു നാണത്തോടെ ആലിയയോട് സ്വകാര്യതയിൽ പറഞ്ഞു…

ആലിയ അത് കേൾക്കാനെന്ന മട്ടിൽ ആസിയയോട് ചേർന്ന് കിടന്നു…

 

” എനിക്ക് എന്താണെന്ന് അറിയില്ലടി, ജാസറിക്കായെ കാണുമ്പോൾ എനിക്കെന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഫീലിംഗ്…”

 

നാണത്താൽ കാതരയായി ആസിയ ആലിയയെ ചേർത്തുപിടിച്ചു..

 

“അത് ശരി അപ്പോൾ അതാണ് കോഴി മുട്ടയിടാൻ കയറിയത് പോലെ ഒരു തപ്പലും തടയലും വെപ്രാളവും ഒക്കെ..”

 

ആലിയ ഇത്തയുടെ ഇടുപ്പിൽ കൈവട്ടം ചുറ്റി കെട്ടിപ്പിടിച്ചുകൊണ്ട് കാതിൽ സ്വകാര്യമായി ചോദിച്ചു,,

 

“പ്രേമം ആണോ എൻ്റെ ഇത്താക്ക്..”

 

“അറിയില്ലെടി, ജാസർ ഇക്കയെ കാണുമ്പോൾ എനിക്ക് എന്തോ മനസ്സിലൊക്കെ ഒരു മഴ പെയ്യുന്ന പോലെ ഒരു ഫീലാ…”

 

“എൻ്റെ പൊന്ന് ആസിത്താ അതിനെയാണ് പ്രേമം, ഇഷ്ടം, കാതൽ, പ്യാർ എന്നൊക്കെ പറയുന്നത്..”

ആസിയയും ആലിയയും കുണുങ്ങി ചിരിച്ചുകൊണ്ട് ആ മഹാ സത്യത്തിന്റെ വാതിൽ തള്ളിത്തുറന്നെടുത്തു, അതെ കാലൻ ജാസറിനോട് ആസിയാക്ക് പ്രണയം തോന്നിയിരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *