പാരിജാതം 1 [Rudra]

Posted by

 

” ഉമ്മാ,, കോരത് മുതലാളി നമ്മളെ ഇനിയും ഉപദ്രവിക്കാൻ വരുവോ..”

 

ആസിയയുടെ ചിന്തയിൽ കോരത് മാപ്പിളയെന്ന രാക്ഷസൻ പടർത്തിയ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല… തൻ്റെ കുടുംബത്തിനെ തച്ചുടച്ചു കളഞ്ഞ രാക്ഷസനാണ് അയ്യാള്…

ഓരോന്ന് ചിന്തിച്ച് കൊണ്ട് ആസിയ തന്നെ അതിന് മറുപടി പറഞ്ഞു…

 

” വരില്ലായിരിക്കും, ചോദിക്കാനും പറയാനും ആരുമില്ലാത്ത പെണ്ണുങ്ങൾ അല്ല നമ്മൾ എന്ന് അയ്യാക്ക് മനസ്സിലായിട്ടുണ്ട്,, ”

 

ഹോട്ടലിൽ നിന്ന് ഭക്ഷണം വരികയും മൂവരും അത് കഴിച്ചു കിടക്കുകയും ചെയ്തു…

ദുഃഖ ഭാരവും ശാരീരിക അസ്വസ്ഥതകളും അവരുടെ കണ്ണിൽ നിദ്രയുടെ കരിങ്കല്ല് പാകി…

 

ദിവസങ്ങൾ കടന്നു പോയി,, ജാസിർ ഒരു വീട്ടിലേക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളും എത്തിച്ചു കൊടുത്തിരുന്നു, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമാണ് ജാസിർ വീട്ടിലേക്ക് വന്നിരുന്നത്, അപ്പോള് തന്നെ തിരിച്ചു പോവുകയും ചെയ്യും… അതിനൊരു തടസ്സം വെച്ച് കൊണ്ട് പാത്തുമ്മ മാമി ഇടപെട്ട് ജാസിർ നേ ഈ വീട്ടിൽ തന്നെ നിൽക്കാൻ നിർബന്ധിച്ചു..

 

അവസാനം എല്ലാവരുടെയും നിർബന്ദത്തിൽ വഴങ്ങി ജാസിർ അവിടെ തന്നെ കൂടാൻ തീരുമാനിച്ചു..

വളരെ പെട്ടെന്ന് തന്നെ ജാസറും ആലിയയും നല്ല ചങ്ങാത്തത്തിൽ ആയി കഴിഞ്ഞു… ഒരു കുഞ്ഞനിയത്തിയോടുള്ള വാത്സല്യം ജാസർന് ആലിയയോട് ഉണ്ടായിരുന്നു… അവളുടെ കളിയും തമാശയും കുസൃതകളും റസിയയുടെ മാനസിക നിലകളിലും വെത്യാസം വരുത്തി, എല്ലാവരും സ്വാഭാവിക ജീവിത നിലയിലേക്ക് തിരികെ വന്നു..

Leave a Reply

Your email address will not be published. Required fields are marked *