പാരിജാതം 1 [Rudra]

Posted by

 

“ദാ ഈ റൂമിൽ കിടന്നോളൂ കേട്ടോ, ഷെൽഫിൽ ബെഡ് ഷീറ്റ് ഉണ്ട്, അതാ അവിടെയാണ് അടുക്കള അത്യാവശ്യം സാധങ്ങൾ ഒക്കെ ഉണ്ട് കേട്ടോ, രാത്രി ഫുഡ് ഇവിടെ എത്തിക്കാൻ പറയാം, നിങ്ങള് റെസ്റ്റ് എടുക്കു, ഞാൻ ഇറങ്ങട്ടെ നാളെ വരാം കേട്ടോ…”

 

ഇത്രയും പറഞ്ഞു കൊണ്ട് ജാസിർ ഇറങ്ങി ജീപ്പിൽ കയറി അങ്ങ് പോയി…

റസിയ യൂം മക്കളും അക്ഷരാർത്ഥത്തിൽ ഒരു സ്വപനലോകത്ത് തന്നെയായിരുന്നു…

എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും പെട്ടെന്നൊരു പറിച്ചു നടൽ സംഭവിച്ചിരിക്കുന്നു, എല്ലാം വളരെ പെട്ടെന്ന്…

 

ആലിയ ഉമ്മാടെ തോളിൽ തല ചായ്ച്ചു കൊണ്ട് ജാസിർ പോയ വഴിയിലേക്ക് നോക്കി നിന്നു…

 

ആ കാഴ്ചയെ മറച്ചു കൊണ്ട് ആസിയ ഡോറ് അടച്ചു കുറ്റി ഇട്ടു,

 

” ഉമ്മച്ചി, ആലിയാ… വാ ഒന്ന് ഫ്രഷ് ആയിട്ട് ഒന്ന് കയറി കിടക്കു..”

 

റസിയ ഈറനണിഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട് റൂമിലേക്ക് കയറി പിന്നാലെ രണ്ടു മക്കളും….

 

കുളിച്ചു മുഷിഞ്ഞ വസ്ത്രങ്ങൾ മാറി ഡബിൾ കോട്ട് ബെഡ്ഡിൽ കിടക്കുന്നതിനിടയിൽ ആണ് ആലിയ പറഞ്ഞു തുടങ്ങുന്നത്….

 

    ” ഉമ്മാ, ജാസറിക്ക ഒരു സംഭവം തന്ന ല്ലെ,,”

മറുപടിയെന്നോണം റസിയ ഒന്ന് മൂളുക മാത്രം ചെയ്തു…

റസിയയുടെ മനസ്സിലും ജാസിർ ആയിരുന്നു ചിന്താ വിഷയം…

എത്ര പെട്ടെന്നാണ് ആ ചെറുപ്പക്കാരൻ ഓരോ തീരുമാനങ്ങളും എടുക്കുന്നത്, നല്ല ചുറു ചുറുക്കും തൻ്റേടവും,, പാത്തുമ്മ മാമി വല്ലപ്പോഴും വീട്ടിൽ വരുമ്പോൾ ജാസിർ നെ കുറിച്ച് ഓരോന്നു പറയുമ്പോൾ എൻ്റെ രണ്ടു മക്കളും കളിയാക്കി പറയുമായിരുന്നു സൂപ്പർ മാൻ കഥകൾ തുടങ്ങിയിട്ടുണ്ട് എന്നൊക്കെ,,

Leave a Reply

Your email address will not be published. Required fields are marked *