ലോക്ക്ഡൗൺ ഡയറീസ് [SRK]

Posted by

കാത്തിരിപ്പിന്റെ മാസങ്ങൾക്കൊടുവിൽ വിജിയുടെ വാക്ക് യാഥാർത്ഥ്യമായി. ബാംഗ്ലൂരിലെ ഒരു പ്രമുഖ കമ്പനിയിൽ നിന്ന് ജോയ്ക്ക് ജോബ് ഓഫർ ലെറ്റർ ലഭിച്ചു. വിജി തന്റെ സ്വാധീനം ഉപയോഗിച്ച് വഴിതെളിച്ചതാണെങ്കിലും, ജോയുടെ യോഗ്യതയും അതിന് തുണയായി. ആ കത്ത് കൈയ്യിൽ കിട്ടുമ്പോൾ ജോയുടെ ഉള്ളിൽ സന്തോഷത്തിന്റെ വേലിയേറ്റമായിരുന്നു.
പക്ഷേ, വീട്ടുകാരെ സമ്മതിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. ഒരു രാത്രി ഭക്ഷണത്തിന് ശേഷം ജോ ആ വിഷയം അവതരിപ്പിച്ചു.

ജോ: “ചാച്ചാ, എനിക്ക് ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ നിന്ന് ജോലിക്ക് വിളി വന്നിട്ടുണ്ട്. നല്ലൊരു സാലറിയും കരിയർ ഗ്രോത്തുമുണ്ട്. ഞാൻ അങ്ങോട്ട് പോകാം എന്ന് വിചാരിക്കുന്നു.”

ആദ്യം ചാച്ചനും അമ്മയും ഒന്ന് മടിച്ചു. ഏക മകൻ ദൂരെ പോകുന്നത് അവർക്ക് ആലോചിക്കാനായില്ല.

അമ്മ: “എന്തിനാ മോനേ അത്രയും ദൂരെ പോകുന്നത്? ഇവിടെ ചാച്ചന്റെ ബിസിനസ് നോക്കി നടന്നാൽ പോരേ?”

ജോ: “എനിക്ക് സ്വന്തം കാലിൽ നിൽക്കണം അമ്മേ. കുറച്ചു കാലം പുറത്തെ ലോകം കണ്ട് പഠിക്കട്ടെ. ബാംഗ്ലൂർ അത്ര ദൂരെയൊന്നുമല്ലല്ലോ, എപ്പോൾ വേണമെങ്കിലും വരാമല്ലോ.”
വിജി ബാംഗ്ലൂരിൽ ഉണ്ടെന്നുള്ളത് ചാച്ചന് ഒരു ആശ്വാസമായിരുന്നു. “മോൻ പൊയ്ക്കോട്ടെ…

അവിടെ ഡോക്ടർ വിജി ഉണ്ടല്ലോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവൾ നോക്കിക്കോളും,” ചാച്ചന്റെ ആ വാക്കുകൾ കേട്ടപ്പോൾ ജോയുടെ ഉള്ളിൽ ഒരു ചെറിയ ചിരി വിരിഞ്ഞു. താൻ പോകുന്നത് തന്നെ അവൾക്ക് വേണ്ടിയാണെന്ന് അവർ അറിഞ്ഞില്ല.
യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ജോ വേഗത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *