ഞാൻ : ഡാ മണി…. കള്ള മൈരേ നീയിത് എവിടെയാടാ… മണി….
എന്റെ ഗംഭീര്യം നിറഞ്ഞ ശബ്ദം രാവിലെ തന്നെ ഓഫിസിൽ മുഴങ്ങി കേട്ടു.. ഞാനിപ്പോ വിളിക്കുന്നവനാണ് മണി..
എന്റെ അസിസ്റ്റന്റ്.
വീടിന്റെ അടുത്തുള്ള പയ്യനാ. പ്രായം ഇപ്പോൾ 24 ആകുന്നു. എനിക്ക് അനിയനെ പോലെയാണ്. അതുകൊണ്ട് നല്ല സ്വാതന്ത്ര്യം ഉണ്ട്.
10 ആം ക്ലാസ്സ് ഗുസ്തിയുമായി നടന്നവനെ പിടിച്ചു കൂടെ കൂട്ടിയതാ. എന്നെ ഭയങ്കര ബഹുമാനവും ആണ്..
എന്റെ വിളി കേട്ടതും അകത്തെ ഷൂട്ടിംഗ് ഏരിയയിലെ കർട്ടന് പിന്നിൽ നിന്നും മണി വിയർത്തു തുള്ളി പാഞ്ഞു വന്നു. കയ്യിൽ ഒരു ലെൻസ് ക്ലീനറും മൈക്രോ ഫൈബർ തുണിയുമുണ്ട്. ലൈറ്റുകൾ ഓരോന്നായി ചെക്ക് ചെയ്യുകയായിരുന്നു അവൻ.
”ദാ വരണു അച്ചായാ… ഞാൻ ആ മൂലയിലെ ഗോഡോക്സ് ലൈറ്റ് ഒന്ന് നോക്കുവായിരുന്നു, ചെറിയൊരു ലൂസ് കോൺടാക്റ്റ്…”
അവൻ കിതച്ചുകൊണ്ട് പറഞ്ഞു നിർത്തി.
ഞാൻ കസേരയിൽ ചാരിയിരുന്ന് ടേബിളിന്റെ സൈഡിലേക്ക് വിരൽ ചൂണ്ടി.
“നോക്കടാ ഇതിലേക്ക്… നിന്റെ കണ്ണ് എന്താ അടിച്ചു പോയോ? ഈ പൊടി നീ കണ്ടില്ലേ? ഇതാണോടാ നിന്റെ പണി? നീയൊക്കെ എന്തിനാടാ ഇവിടെ നിൽക്കുന്നത്?”
മണി വേഗം കുനിഞ്ഞ് ആ ഭാഗം തന്റെ കയ്യിലിരുന്ന തുണി കൊണ്ട് ആഞ്ഞു തുടച്ചു.
“ക്ഷമിക്കണം അച്ചായാ, രാവിലെ വന്ന് എല്ലാം തുടച്ചതാ… ജനൽ തുറന്നിട്ടപ്പോൾ വന്നതാവും.”
”ന്യായം പറയുന്നോടാ?”
ഞാൻ സ്വരം കടുപ്പിച്ചു.