അതിൽ അതിശയിക്കാൻ ഒന്നും ഇല്ലെടോ.. ഞാൻ ഒരു അനാഥനാണ്, ബന്ധുക്കളായി ആരും തന്നെ ഇല്ലാ.. അങ്ങനെ ഉള്ള എനിക്ക് ഒരു വലിയകുടുംബത്തിൽ നിന്നും ഒരു പെണ്ണിനെ വിവാഹം ചെയ്യുക എന്ന് പറയുന്നത് ഒരു അധികപറ്റായാണ് തോന്നുന്നത്.. എനിക്ക് ഒരു കൊച്ച് കുടുംബം മതി.. അതിന് നിങ്ങൾ കറക്റ്റ് ആണെന്ന് തോന്നി..
തുറന്ന് പറയാമല്ലോ ചേട്ടൻ ഒരു കാര്യം മനസിലാക്കണം കഷ്ടപെട്ടാണ് എന്റെ അമ്മ ഞങ്ങളെ വളർത്തിയത്, ഇപ്പഴും ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്, രണ്ട് പെണ്ണുങ്ങൾ മാത്രം താസിക്കുന്ന ഈ വീട്ടിൽ ഒരു അടച്ചറപ്പുള്ള ഒരു കക്കൂസ് പോലും ഇല്ലാ.. പുഴയിറമ്പിലെ കുറ്റിക്കാടിനടുത്തുള്ള ഒരു ചെറിയ മറ ചൂടി കാണിച്ച് അമൃത പറഞ്ഞു നിർത്തി..
വളരെ ഓപ്പൺ ആയുള്ള അവളുടെ സംസാരം കേട്ട് അവൻ ആദ്യം ഒന്ന് ഞെട്ടി.. എങ്കിലും പറഞ്ഞു തുടങ്ങി.. എടൊ ഈ തുറന്ന മനസാണ് എനിക്ക് വേണ്ടത്.. ഞാനും വളരെ ഓപ്പൺ മൈൻഡഡ് ആണ്.. പിന്നെ എന്റെ സൗന്ദര്യ സങ്കല്പങ്ങളും മറ്റ് സങ്കല്പങ്ങളും എല്ലാം ഇയാളുമായി മാച്ചിങ് ആണെന്ന് തോന്നി.. അതോണ്ടാണ് പെണ്ണ് കാണാൻ ഞാൻ വന്നതാണ്.. അല്ലാതെ ഇതിൽ മറ്റൊരു ഉദ്ദേശവും ഇല്ലാ.
അമൃതക്ക് ചെറിയൊരു ആശ്വാസമായി.
എന്താണ് ചേട്ടന്റെ സങ്കല്പം?
അത്യാവിശ്യം നന്നായി നോൺ വെജ് കുക്ക് ചെയ്യണം, തട്ടി മുട്ടി ആണെങ്കിലും ഇംഗ്ലീഷ് പറയണം, പിന്നെ ഡ്രൈവിംഗ് പഠിച്ചാൽ നന്ന്, പാട്ടോ ഡാൻസൊ അറിഞ്ഞിരിക്കണം പിന്നെ വെല്ലപ്പഴും എന്റെ കൂടെ മാത്രം ഒന്നോ രണ്ടോ സ്മാൾ അടിക്കണം അത്രേയൊക്കെ ഉള്ളു..