അത് സാധാരണ അവൾ ഉപയോഗിക്കുന്ന വിലകൂടിയ പെർഫ്യൂമിന്റേതല്ലായിരുന്നു.
ആ മുറിയിൽ പുരുഷവിയർപ്പിന്റെയും സിഗരറ്റിന്റെയും പരിചിതമായ മദ്യത്തിന്റെയും വന്യമായ ഒരു മണം കലർന്നിരുന്നതായി അയാൾക്ക് തോന്നി..
അപ്പോഴാണ് പുറത്ത് ലിവിങ് റൂമിലെ മേശപ്പുറത്ത് ഇരിക്കുന്ന ആ ബിയർ ബോട്ടിൽ മാത്യുവിന്റെ കണ്ണിൽപ്പെട്ടത്.
അത് ശൂന്യമായിരുന്നു.
അയാൾ അത് കയ്യിലെടുത്തു.
നതാഷയ്ക്ക് ബിയർ ഇഷ്ടമല്ല.
വല്ലപ്പോഴും ഒരു ഗ്ലാസ് വൈൻ കുടിക്കുന്നതല്ലാതെ അവൾ മദ്യം തൊടാറില്ല.
അങ്ങനെയുള്ളവൾ ഒറ്റയ്ക്ക് ഒരു ബിയർ കുപ്പി മുഴുവൻ കുടിച്ചു തീർക്കില്ല എന്ന് മാത്യുവിന് ഉറപ്പായിരുന്നു.അയാൾ തളർന്നു ലിവിങ് റൂമിലെ സോഫയിൽ ഇരുന്നു..
മാത്യു: (പല്ല് ഞെരിച്ചുകൊണ്ട് മനസ്സിൽ) “ആരായിരുന്നു നതാഷാ ഇന്നലെ ഇവിടെ?!!
എന്റെ അഭാവത്തിൽ നീ ആരെയാണ് ഈ വീട്ടിലേക്ക് കൊണ്ടുവന്നത്..?”
തന്റെ ഭാര്യ തന്നെ ചതിക്കുകയാണോ എന്ന ചിന്ത അയാളുടെ തലച്ചോറിൽ ഒരു വെടിയുണ്ട പോലെ തറഞ്ഞു കയറി.
അയാൾക്ക് അലറിക്കരയണമെന്നും അവളെ തട്ടിവിളിച്ച് ആ മുടിയിൽ പിടിച്ചുലച്ചു സത്യം ചോദിക്കണമെന്നും തോന്നി.
പക്ഷേ ഒരു സർജന്റെ മനസ്സ് അയാളെ ശാന്തനാക്കി.
രണ്ടാമത്തെ ആളാണ് നതാഷയെ വേറൊരു പുരുഷനൊപ്പം കണ്ട കാര്യം തന്നോട് പറയുന്നത്.
ആദ്യം ഫോണിൽ വിളിച്ച അപരിചിതനും ഇപ്പോൾ അയൽവാസിയായ കടക്കാരനും…
ഇതൊക്കെ തനിക്ക് നാതാഷാ യെ സംശയിക്കാൻ പോന്നവണ്ണം ഉള്ള സാഹചര്യ തെളിവുകൾ മാത്രം…!!
മാത്യു ആ ശൂന്യമായ ബിയർ കുപ്പി കയ്യിലെടുത്ത് ദീർഘനേരം നോക്കിനിന്നു.