നിലത്തു ചിതറിക്കിടന്നിരുന്ന തന്റെ വസ്ത്രങ്ങൾ അയാൾ ഓരോന്നായി എടുത്തു ധരിച്ചു.
ഉറക്കത്തിൽ നതാഷയുടെ ഉടൽ തണുക്കാതിരിക്കാൻ അയാൾ ഒരു പുതപ്പ് എടുത്ത് അവളെ കരുതലോടെ പൊതിഞ്ഞു.
നേരത്തെ അഴിച്ചിട്ട അവളുടെ ആ ഓവർസൈസ് ഷർട്ട് അയാൾ ആ പുതപ്പിനുള്ളിൽ തിരുകി..
ആ പട്ട് പുതപ്പിനുള്ളിൽ അവൾ ഒരു ദേവതയെപ്പോലെ ഒളിച്ചു കിടന്നു.
സാം മുറിക്ക് പുറത്തിറങ്ങി.
ആ വലിയ വീടിനുള്ളിലെ ഓരോ നിഴലും മാത്യുവിന്റെ അധികാരത്തെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
അയാൾ പതുക്കെ ഇറങ്ങി..
മെയിൻ ഡോർ ശബ്ദമുണ്ടാക്കാതെ ചാരി അടച്ചു. പുലർച്ചെയിലെ മഞ്ഞുവീണ ആ അന്തരീക്ഷത്തിലേക്ക് അയാൾ പുറത്തിറങ്ങി.
റോഡിലെ തണുത്ത കാറ്റ് അയാളുടെ മുഖത്ത് തട്ടിയപ്പോൾ അയാളിലെ പകയും ആസക്തിയും പതുക്കെ അടങ്ങി.
തന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്ന ആ വിജനമായ സ്ഥലത്തേക്ക് അയാൾ സാവധാനം നടക്കാൻ തുടങ്ങി.
പക്ഷേ സാമിന് അറിയാമായിരുന്നു ഈ രാത്രിയിലെ ഓർമ്മകൾ നതാഷയുടെയും തന്റെയും ജീവിതം എന്നന്നേക്കുമായി മാറ്റിമറിച്ചിരിക്കുന്നു എന്ന്…
അന്ന് രാവിലെ വെളിച്ചം പരക്കുന്നതിനു മുന്നേ ഹോസ്പിറ്റലിലെ ജീവൻ മരണ പോരാട്ടത്തിൽ ഒരു ജീവൻ കൂടി രക്ഷിച്ചെടുത്ത സംതൃപ്തിയോടെയാണ് മാത്യു തന്റെ കാർ വീടിന്റെ പോർച്ചിലേക്ക് കയറ്റിയത്.
രാത്രി മുഴുവൻ നീണ്ട സർജറിയുടെ ക്ഷീണം അയാളുടെ കണ്ണുകളിലുണ്ടായിരുന്നെങ്കിലും നതാഷയെ കാണാമെന്ന ചിന്ത അയാൾക്ക് ആവേശം നൽകി.
എന്നാൽ കാറിൽ നിന്നിറങ്ങിയ അയാൾ കണ്ടത് പാതി തുറന്നു കിടക്കുന്ന മെയിൻ ഡോറാണ്.