ഒരു കച്ചിത്തുരുമ്പ് കിട്ടിയ ആവേശത്തോടെ അവൾ അത് കൈക്കലാക്കി.
കാഴ്ച മറയ്ക്കപ്പെട്ട അവസ്ഥയിൽ അതീവ സൂക്ഷ്മതയോടെ അവൾ ആ കത്രിക തന്റെ കൈത്തണ്ടയിലെ കെട്ടിനിടയിലേക്ക് തിരുകാൻ ശ്രമിച്ചു.
പല്ലുകൾ കൊണ്ട് ആ കത്രിക കടിച്ചുപിടിച്ചും വിരലുകൾ കൊണ്ട് ബാലൻസ് ചെയ്തും അവൾ നടത്തിയ ആ പോരാട്ടം അവസാനം വിജയിച്ചു.
‘ ഷർർർർർർർർ ‘
എന്ന ശബ്ദത്തോടെ ആ തുണി ഇഴകൾ മുറിഞ്ഞു മാറി.
കൈകൾ സ്വതന്ത്രമായതും അവൾ ആദ്യം ചെയ്തത് കണ്ണിലെ ആ ചുവന്ന പട്ടിലെ കെട്ട് വലിച്ചെറിയുകയായിരുന്നു.
വെളിച്ചത്തിലേക്ക് കണ്ണുകൾ തുറന്നപ്പോൾ അവൾക്ക് ആശ്വാസത്തേക്കാൾ വല്ലാത്തൊരു വാശി തോന്നി.
അവളുടെ വെളുത്ത കൈത്തണ്ടയിൽ സാം വരിഞ്ഞുമുറുക്കിയ ആ ചുവന്ന പാടുകൾ അവളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി.
അവൾ പതുക്കെ എഴുന്നേറ്റു ബെഡിൽ ഇരുന്നു.
തന്റെ നഗ്നതയെ ഒരു പുതപ്പ് കൊണ്ട് മറച്ചു.
മുറിയിലാകെ സാമിന്റെ ഗന്ധം ബാക്കിയുണ്ടായിരുന്നു.
ദേഷ്യം കൊണ്ട് വിറയ്ക്കുന്ന കൈകളോടെ അവൾ ഫോണെടുത്ത് സാമിന്റെ നമ്പർ ഡയൽ ചെയ്തു.
ഫോൺ റിംഗ് ചെയ്യുമ്പോൾ അവളുടെ കണ്ണുകളിൽ പക ജ്വലിച്ചു നിൽക്കുകയായിരുന്നു.
സാമിന്റെ പോക്കറ്റിലിരുന്ന് ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു.
ലില്ലിയാണ് അതെന്ന് അയാൾക്ക് ഉറപ്പായിരുന്നു.
ഒരുവേള ആ കോൾ എടുക്കണമെന്നും താൻ അവളെ തനിച്ചാക്കിയതിൽ ഒരു വിശദീകരണം നൽകണമെന്നും അയാൾ ചിന്തിച്ചു.
എന്നാൽ മുകളിൽ നിന്നുള്ള പടികളിൽ നതാഷയുടെ കാലൊച്ച കേട്ടതോടെ സാമിന്റെ ശ്രദ്ധ പൂർണ്ണമായും അങ്ങോട്ടേക്ക് തിരിഞ്ഞു.