നതാഷ: (ഒരു കുസൃതിച്ചിരിയോടെ) “സാം… ഇത് കുടിക്കൂ. സാമിന്റെ ആ ദേഷ്യം ഒന്ന് തണുക്കട്ടെ. എനിക്കറിയാം,താൻ ഇപ്പോഴും എന്നോട് പിണക്കത്തിലാണെന്ന്. അത് മാറ്റാൻ എനിക്ക് അറിയാം.”
സാം ഒന്നും മിണ്ടാതെ ആ ബോട്ടിൽ വാങ്ങി.
നതാഷ തന്റെ സാരിത്തലപ്പും വസ്ത്രങ്ങളും ഒന്ന് നോക്കി..
വക്കച്ചന്റെ വീട്ടിലെ ആ അഴുക്കും പൊടിയും വിയർപ്പും അവളുടെ ശരീരത്തിൽ വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കുന്നുണ്ടായിരുന്നു.
നതാഷ: “സാം… എന്റെ ദേഹത്താകെ ആ സെക്യൂരിറ്റിയുടെ വീടിന്റെ അഴുക്കാണ്.
എനിക്ക് വല്ലാത്ത അറപ്പ് തോന്നുന്നു.
ഞാൻ വേഗത്തിൽ ഒന്ന് കുളിച്ചിട്ട് വരാം. താൻ അവിടെ ഇരിക്കണം കേട്ടോ… ഞാൻ തിരിച്ചു വരുന്നതിനു മുന്നേ സ്ഥലം വിട്ടു പോകരുത്. എനിക്ക് സാമിനോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
അവൾ പടികൾ ഓടിക്കയറി മുകളിലേക്ക് പോകുമ്പോൾ താഴേക്ക് നോക്കി ഒരിക്കൽ കൂടി ചിരിച്ചു.
ആ ചിരിയിൽ ഒരു പുതിയ വാഗ്ദാനമുണ്ടായിരുന്നു.
സാം അവിടെയിരുന്ന് ആ ബിയർ ബോട്ടിൽ തുറന്നു.
തണുത്ത ബിയർ തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ അയാളുടെ തലച്ചോറിലെ ചൂട് പതുക്കെ കുറയാൻ തുടങ്ങി.
അയാൾ ആ വലിയ മുറിയിലേക്ക് കണ്ണോടിച്ചു.
മാത്യുവിന്റെയും നതാഷയുടെയും വലിയ ഫോട്ടോകൾ ഭിത്തിയിൽ ഇരിക്കുന്നു.
മാത്യു ഹോസ്പിറ്റലിൽ രോഗികളെ ചികിത്സിക്കുമ്പോൾ അയാളുടെ വീട്ടിൽ താൻ അയാളുടെ മനോഹരമായ സിംഹാസനത്തിൽ ഇരിക്കുന്നു എന്ന തിരിച്ചറിവ് സാമിന് ഒരുതരം ക്രൂരമായ സുഖം നൽകി.
മുകളിൽ ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം അയാൾക്ക് കേൾക്കാമായിരുന്നു.