ബെഡിന് നടുവിൽ മുട്ടുകുത്തി ഇരുന്ന് ആ ചുവന്ന ഷാൾ ഉപയോഗിച്ച് അവൾ തന്റെ കണ്ണുകൾ പുറത്ത് ഒന്നും കാണാത്ത രീതിയിൽ വരിഞ്ഞുകെട്ടി.
പിന്നിലേക്ക് കൈകൾ കെട്ടിയ പോലെ വച്ചു വിരലുകൾ കോർത്തു കൂട്ടിപ്പിടിച്ചു…
അവൾ ആ കാമദേവനെ കാത്തിരിക്കുന്ന ഒരു ഇരയെപ്പോലെ ഇരുന്നു.
ഫോണിന്റെ ടൈമർ ശബ്ദിച്ചു. ആദ്യത്തെ മൂന്ന് ഫോട്ടോകളും ബ്ലർ ആയിരുന്നു. പക്ഷേ അവൾ വിട്ടുകൊടുത്തില്ല.
നാലാമത്തെ തവണ ടൈമർ ശബ്ദിച്ചപ്പോൾ ലില്ലി ശ്വാസമടക്കി പിടിച്ചു ഇരുന്നു.
ഫോട്ടോ എടുത്ത ശേഷം അവൾ കണ്ണിലെ കെട്ടഴിച്ച് ഫോൺ എടുത്തു നോക്കി.
ആ ഫോട്ടോ കണ്ടപ്പോൾ അവളുടെ ചുണ്ടുകൾ വിറച്ചു.
കണ്ണുകൾ ചുവന്ന തുണികൊണ്ട് മൂടിക്കെട്ടി കൈകൾ പിന്നിൽ ബന്ധിച്ചു വിറയ്ക്കുന്ന ശരീരത്തോടെ ഇരിക്കുന്ന ആ രൂപം…
അത് താൻ തന്നെയാണെന്ന് അവൾക്ക് വിശ്വസിക്കാനായില്ല.
അവൾ ആ ഫോട്ടോ സെലക്ട് ചെയ്തു. ഒട്ടും ആലോചിക്കാതെ സാം നൽകിയ ആ നമ്പറിലേക്ക് അത് സെൻഡ് ചെയ്തു.
ഒപ്പം തന്റെ വീടിന്റെ ലൊക്കേഷനും.
”സാം… ഞാൻ ഇവിടെ കാത്തിരിക്കുന്നു….നിങ്ങൾക്ക് വേണ്ടി…. നിങ്ങൾ ആഗ്രഹിച്ചതുപോലെ…. എന്നെ മാറ്റാൻ നിങ്ങൾ വരണം…..
ഇന്ന് രാത്രി എനിക്ക് നിങ്ങളെ വേണം…!!”
ലില്ലി ഫോൺ നെഞ്ചോട് ചേർത്ത് ബെഡിലേക്ക് വീണു.
അവളുടെ ഹൃദയം പട പടാന്ന് ഇടിക്കുന്നുണ്ടായിരുന്നു.
സാം ഈ മെസ്സേജ് കാണുമോ…?
കണ്ടാൽ സാം വരുമോ?..