അവൾ അവനെ ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. സാമിന്റെ പോക്കറ്റിലിരുന്ന് ആ ഫോൺ ഒരു മുറിവേറ്റ പക്ഷിയെപ്പോലെ നിർത്താതെ പിടഞ്ഞു.
വളരെ പ്രകോപിതനായി സാം ഹൈവേയുടെ വശത്ത് തന്റെ ബൈക്ക് ചവിട്ടി നിർത്തി.
പാതിരാത്രിയുടെ നിശബ്ദതയിൽ അയാളുടെ ശ്വാസോച്ഛ്വാസം പോലും ഒരു അലർച്ചയായി തോന്നി.
അയാൾ ഫോൺ പുറത്തെടുത്തു,
നതാഷയുടെ പേര് സ്ക്രീനിൽ മിന്നുന്നു. ദേഷ്യത്തോടെ പിന്നിലേക്ക് നോക്കിയ അയാൾ കണ്ടത് ടയറുകൾ റോഡിൽ ഉരസി പുകയുയർത്തിക്കൊണ്ട് തന്റെ തൊട്ടുപിന്നിൽ വന്നുനിൽക്കുന്ന നതാഷയുടെ കാറാണ്.
കാർ നിന്നതും വാതിൽ തുറന്ന് നതാഷ പുറത്തേക്ക് ഓടിവന്നു.
വിറയ്ക്കുന്ന ഉടലോടെ ചിതറിക്കിടക്കുന്ന സാരിത്തുമ്പുമായി അവൾ സാമിന് മുന്നിൽ നിന്നു.
സാം: (പല്ല് ഞെരിച്ചുകൊണ്ട്) “എന്താ നതാഷാ നിനക്ക് വേണ്ടത്? ആപത്ത് കഴിഞ്ഞില്ലേ?
മാനം രക്ഷിച്ചില്ലേ?
ഇനി എന്തിനാണ് എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നത്?
എന്നെ എന്റെ വഴിക്ക് വിട്ടേക്ക്!”
സാമിന്റെ ആക്രോശങ്ങൾ നതാഷയുടെ കാതുകളിൽ പതിഞ്ഞതേയില്ല.
അവൾ ഒന്നും മിണ്ടിയില്ല.
അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി.
ഒരു നിമിഷം അവൾ സാമിന്റെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കി.
പിന്നീട് നടന്നത് സാമിന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.
അവൾ വേഗത്തിൽ നടന്ന് അയാളുടെ അരികിലെത്തി.
സാമിന്റെ ഉറച്ച ചുമലുകളിൽ പിടിച്ചു തൂങ്ങി
തന്റെ കാൽവിരലുകളിൽ ഉയർന്നുനിന്ന് അവൾ സാമിന്റെ പരുക്കൻ ചുണ്ടുകളെ തന്റെ അധരങ്ങൾ കൊണ്ട് വന്യമായി ബന്ധിച്ചു.