സ്റ്റുഡിയോക്കുള്ളിൽ നതാഷയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ മൈക്രോഫോണിലേക്ക് ഇറ്റുവീണു.
തന്റെ കരിയറിലെ ഏറ്റവും മോശം ഷോ അവൾ തുടർന്നു കൊണ്ടിരുന്നു. ഓരോ കാളും ഓരോ ചാട്ടവാറടികളായി അവൾക്ക് തോന്നി.
സ്റ്റുഡിയോയുടെ മുകൾനിലയിൽ നതാഷയുടെ ഇടറുന്ന ശബ്ദം റേഡിയോ തരംഗങ്ങളിലൂടെ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുമ്പോൾ താഴെ വക്കച്ചൻ തന്റെ വന്യമായ പദ്ധതിയുടെ അവസാനവട്ട ഒരുക്കത്തിലായിരുന്നു.
അന്ന് അയാൾക്ക് സെക്യൂരിറ്റി യൂണിഫോമിനോട് വല്ലാത്തൊരു മടുപ്പ് തോന്നി.
ഒരു അധികാരസ്ഥാനത്തിരുന്ന് നതാഷയെ കീഴടക്കാൻ അയാൾക്ക് യൂണിഫോമിനേക്കാൾ നല്ലത് സ്വന്തം വേഷമാണെന്ന് തോന്നി.
അയാൾ തന്റെ സഹപ്രവർത്തകനായ സെക്യൂരിറ്റിയെ വിളിച്ചു.
“എടാ, എനിക്ക് വീട്ടിൽ ചെറിയൊരു അത്യാവശ്യമുണ്ട്.
നീ ഈ ബാക്കി സമയം കൂടി ഒന്ന് നോക്കിക്കോ.
ഞാൻ നാളെ രാവിലെ നേരത്തെ വരാം,”
എന്ന് കള്ളം പറഞ്ഞു.
നാതാഷയുടെ കൈയിൽ നിന്നും പണം കിട്ടിക്കഴിഞ്ഞാൽ ചോദിക്കാൻ ആരും വരില്ലെന്ന് അയാൾക്കറിയാമായിരുന്നു.
എന്തിന്.. ഈ സെക്യൂരിറ്റി പണി വരെ നിർത്താം എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു..!!
സെക്യൂരിറ്റി ക്യാബിനുള്ളിലെ ചെറിയ മുറിയിൽ കയറി അയാൾ തന്റെ യൂണിഫോം അഴിച്ചുമാറ്റി.
വിയർപ്പ് മണക്കുന്ന ആ കാക്കി വസ്ത്രത്തിന് പകരം അയാൾ ഒരു കടും നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ചു.
കണ്ണാടിയിൽ നോക്കി അൻപത് കഴിഞ്ഞ തന്റെ നീളമുള്ള മെലിഞ്ഞ ശരീരത്തിലെ മുഖത്തുള്ള കട്ടി മീശ ഒന്ന് പിരിച്ചു വെച്ചു.
ഇത്രയും കാലം നതാഷയ്ക്ക് സല്യൂട്ട് അടിച്ചു നിന്ന ആ പഴയ വക്കച്ചനല്ല ഇപ്പോൾ അവിടെയുള്ളത് മറിച്ച്
അവളെ തന്റെ കൈക്കുള്ളിൽ ഒതുക്കാൻ പോകുന്ന ഒരു പുതിയ മനുഷ്യനായിരുന്നു..