സാം പറഞ്ഞ ആ ഫാന്റസികൾ..കണ്ണുകെട്ടി തന്നെ കീഴ്പ്പെടുത്തുന്ന ആ നിമിഷം…!!
അത് നേരിട്ട് അനുഭവിക്കാൻ അവൾ വെമ്പി.
അവൾ ബെഡിലേക്ക് മലർന്നു കിടന്നു….
ലില്ലി: “നിങ്ങളുടെ ആ വിഡ്ഢിയായ പാർട്ണർ നിങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് സാം…!!
അവർക്ക് നിങ്ങളുടെ ഈ വന്യത താങ്ങാൻ കഴിയില്ല. പക്ഷേ എനിക്കറിയാം ഇത്.. നിങ്ങളുടെ ആ വന്യത..എങ്ങനെ ആസ്വദിക്കണമെന്ന്….!!
ഒരു തവണ കൂടി… നിങ്ങളുടെ ആ കൈകൾ എന്റെ ഉടലിൽ ഒന്നുകൂടി പടർന്നിരുന്നെങ്കിൽ…!!”
അവൾ ഫോണെടുത്ത് ആ നമ്പറിലേക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി.
പക്ഷേ പെട്ടെന്ന് അവൾ നിർത്തി.
സാം ഇപ്പോൾ എവിടെയായിരിക്കും?
അയാൾ എന്നെക്കുറിച്ചുള്ള ചിന്തയിലായിരിക്കുമോ?!!
ലില്ലിയുടെ ഉള്ളിൽ ഒരുതരം ഉടമസ്ഥാവകാശം ജനിച്ചു തുടങ്ങി.
തന്റെ റൂംമേറ്റ് പോയ ഈ രാത്രി സാമിനെ ഇങ്ങോട്ട് വിളിച്ചാലോ എന്ന ചിന്ത അവളുടെ അടിവയറ്റിൽ ഒരു പുതിയ തരിപ്പുണ്ടാക്കി.
അതേസമയം അവർ ആരും അറിയുന്നുണ്ടായിരുന്നില്ല നതാഷ വലിയ ഒരു കെണിയിൽ വീണു കഴിഞ്ഞുവെന്ന്.
ലില്ലി സാമിനെ സ്വപ്നം കാണുമ്പോൾ നതാഷ തന്റെ ജീവിതം രക്ഷിക്കാനായി റേഡിയോ സ്റ്റേഷനിലെ ഇരുട്ടിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു.
അന്ന് പകൽ അസ്‌തമിക്കാറാവുമ്പോൾ മലമുകളിലെ ആ വീട്ടിൽ ഇരിക്കാൻ സാമിന് കഴിഞ്ഞില്ല.
നതാഷയുടെ ആ ശപിച്ചുകൊണ്ടുള്ള നോട്ടവും “മൃഗം” എന്ന വിളിയും അയാളുടെ തലയ്ക്കുള്ളിൽ ആയിരം വണ്ടുകൾ ഇരമ്പുന്നതുപോലെ മുഴങ്ങിക്കൊണ്ടിരുന്നു.