സർ : നിന്നെയൊക്കെ ഇട്ടിട്ട് പോയവൻ മണ്ടൻ ആണ്. ഹാ, എല്ലാവരുടെയും ജീവിതം ഇങ്ങനൊക്കെ തന്നെയാണ് മോളേ… ഞാനും ഇതു പോലൊരു ദുഃഖത്തിലാണ്… ഇതെല്ലാം മറക്കാൻ
നമുക്കൊരു ട്രിപ്പ് പോയാലോ?
ഞാൻ : ട്രിപ്പൊ? ഏയ്യ് വേണ്ട സർ അതൊന്നും വേണ്ട. എനിക്ക് വേണ്ടി സർ ടൈം കളയണ്ട.
സർ : എന്താ? എനിക്ക് നല്ല പ്രായം ഉള്ളോണ്ട് ട്രിപ്പ് വൈബ് ആകില്ലേ എന്നാണോ? എനിക്കാകെ നാൽപത്തിയഞ്ചു വയസേ ഉള്ളു
ഞാൻ : ഏയ്യ് വൈബ് ഒക്കെ ആണ്. ബട്ട് സർന്റെ കൂടെ പോയെന്ന് പറഞ്ഞു ആരേലും മോശമായി എന്തേലും പറഞ്ഞാലോ??
സർ : അതൊക്കെ ഞാൻ നോക്കിക്കോളാം. അല്ലേലും നമ്മൾ നമ്മുടെ വിഷമം ഒക്കെ മാറ്റി ഒന്ന് ഫ്രീ ആകാൻ മാത്രം അല്ലേ പോകുന്നത്? ആരെന്തു പറയാനാ?
ഞാൻ: അതെ…
സർ: ആ അപ്പോ പിന്നെ എന്താ? നാളെ തന്നെ പോയേക്കാം..
ഞാൻ : അയ്യോ, നാളെ ക്ലാസ്സില്ലേ..
സർ : നാളെ ഈവെനിംഗ്. വീട്ടിൽ വിളിച്ചു പറ നാളെ വരുന്നില്ലെന്ന്.
ഞാൻ : എന്നിട്ടോ?
സർ : നമുക്കൊന്ന് ഊട്ടിക്ക് പോകാം.
ഞാൻ : നാളെയോ??ഇത്ര പെട്ടന്ന് വേണോ?
സർ : ആഹ്. തന്റെ വിഷമങ്ങൾ ഒക്കെ മാറണ്ടേ?
ഞാൻ : ഹ്മ്മ് ഓക്കെ.
സർ : ഹാ എന്നാ താൻ ചെല്ല്. നാളെ വൈകുന്നേരം 6 മണിക്കാ ബസ്. ഞാൻ ബുക്ക് ചെയ്യാം.
നീയൊരു 5.20നു ഇറങ്ങിക്കോ.
ഓക്കെ. ചെല്ല്…
ഞാൻ ആകെ കിളി പറന്നു നിൽക്കുകയാണ്. വെറും 15 മിനിറ്റ് കൊണ്ടാണ് സർ എല്ലാം തീരുമാനിച്ചത്.
സർ അങ്ങനെ തന്നെയാണ്. ഈ അടുത്ത് ക്ലാസ്സിലെ കുട്ടിക്കൊരു പ്രശ്നം വന്നപ്പോൾ സർ അവന്റെ വീട്ടിൽ പോയി സഹായിച്ചിരുന്നു. എന്നെയും അങ്ങനെ തന്നെ ആയിരിക്കും.