വാക്കുകൾക്ക് എനിക്ക് ഇനി
ശക്തിയുണ്ടായിരുന്നില്ല…
അവൾ പറഞ്ഞ ആ വാക്കുകളിൽ
ഒരു ആശ്വാസമുണ്ടായിരുന്നു—
അത് നിഷേധിക്കാൻ കഴിയില്ല!
പക്ഷേ ആ ആശ്വാസം എന്റെ ഉള്ളിലെ
ഇരുട്ടിനെ മാറ്റാൻ മതിയാവുന്നതല്ലായിരുന്നു…
അവൾ ശാന്തമായി ഉറക്കത്തിലേക്ക് വഴുതി വീണു…
പക്ഷേ എനിക്ക് കണ്ണടയ്ക്കാൻ പോലും
സാധിച്ചില്ല….
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ
ശരീരം എന്നെ പൂർണമായി കൈവിടുന്ന ഒരു അവസ്ഥ ഞാൻ നേരിടുന്നത്…
അത് ഒരു സംഭവമാത്രമല്ലായിരുന്നു,,
എന്റെ ഉള്ളിൽ മറയാതെ കിടന്നിരുന്ന
ആൺതനത്തിന്റെ വിശ്വാസം
ചോരയൊഴുകിയ നിമിഷമായിരുന്നു…
ആ രാത്രിയിൽ എന്റെ ശരീരം മാത്രമല്ല,
എന്റെ ആത്മവിശ്വാസവും തളർന്നുതുടങ്ങി…
നിശ്ശബ്ദമായി,,, വേദനിപ്പിക്കുന്ന വേഗത്തിൽ, എന്നിൽ ഒരു അപകർഷതാബോധം വേരൂന്നുകയായിരുന്നു…
അടുത്ത ദിവസങ്ങളിൽ അവളുടെ കണ്ണുകളിൽ നേരിട്ട് നോക്കാൻ പോലും
എനിക്ക് ധൈര്യമുണ്ടായിരുന്നില്ല…
അവൾ മുറിയിൽ ഉണ്ടായിരുന്നിട്ടും
ഞാൻ അവിടെ ഇല്ലാത്ത ഒരാളായി മാറി…
നോട്ടങ്ങൾ നിലത്തിലേക്കോ, ഭിത്തികളിലേക്കോ ഒളിച്ചോടി…
അവൾ എന്തെങ്കിലും പറഞ്ഞാൽ
ഞാൻ മറുപടി കൊടുക്കും. പക്ഷേ
ആ വാക്കുകൾ എന്റെ ഉള്ളിൽ നിന്നല്ല— ഒരു പതിവിന്റെ ശബ്ദം മാത്രമായിരുന്നു…
അവളുടെ മുഖത്ത് ഞാൻ ഒന്നും കണ്ടില്ല… പരിഹാസമോ, വേദനയോ,
അനുതാപമോ ഒന്നും..
എന്നിട്ടും ഞാൻ സ്വയം ഒരു കുറ്റവാളിയെപ്പോലെ പെരുമാറി…
അവളുടെ സാധാരണമായ ചിരിയും,
നോട്ടവും, മുഖഭാവങ്ങളും— എല്ലാം തന്നെ കഴിഞ്ഞ രാത്രികളിൽ പരാജയപ്പെട്ട എന്റെ ആണത്തത്തോടുള്ള ഒരു നിശ്ശബ്ദ പുച്ഛമായി എനിക്ക് തോന്നിത്തുടങ്ങി…