അവളെ സന്തോഷിപ്പിക്കാനാകാത്തത്
എന്നെ ഒരു പുരുഷനായി മാത്രമല്ല,
ഒരു മനുഷ്യനായി പോലും
പരാജയപ്പെട്ടവനാക്കിയതുപോലെ
എന്റെ ഹൃദയം നിശ്ശബ്ദമായി വിങ്ങിപ്പൊട്ടി…
പൂർണ്ണമായും പരാജയപ്പെട്ട ആ രതിവേളയ്ക്ക് ശേഷം വസ്ത്രങ്ങൾ അണിയുന്ന അവളുടെ ശരീരഭാഷ—
അത് എന്നോടുള്ള പുച്ഛമാണോ,
അല്ലെങ്കിൽ “എന്തിനാണ് എന്നെ ഇങ്ങനെ വെറുതെ മെനക്കെടുത്തിയത്?” എന്ന മൗനചോദ്യമാണോ…
എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…
ഒരു വാക്കും അവൾ പറഞ്ഞില്ല…
പക്ഷേ അവളുടെ ഓരോ നീക്കവും
എന്നോട് എന്തോ ചോദിക്കുന്ന പോലെ
എന്റെ നെഞ്ചിൽ ആഴത്തിൽ കുത്തിക്കൊണ്ടിരുന്നു…
അവളുടെ കണ്ണുകൾ എന്നെ നോക്കിയില്ല… അവിടെ കരുണയുമില്ല,
കോപവുമില്ല— അതിലേറെ വേദനിപ്പിക്കുന്ന ഒരു ശൂന്യത മാത്രം!
അന്ന് ഞാൻ മനസ്സിലാക്കി— ചില ചോദ്യങ്ങൾക്ക് വാക്കുകളുടെ ആവശ്യമില്ലെന്ന്… ശരീരങ്ങൾ തന്നെ
വിധി പറഞ്ഞുതീർക്കും…
അവളുടെ പുറം തിരിഞ്ഞ ആ നിമിഷം,
എനിക്ക് തോന്നിയത് ഞാൻ അവളുടെ മുന്നിൽ അല്ല, എന്റെ തന്നെ പരാജയത്തിന്റെ മുന്നിലാണെന്നായിരുന്നു…
ആ മൗനം എന്നെ മുഴുവനായി
തിന്നുതീർക്കുകയായിരുന്നു…
“സോറി…”
എനിക്ക് പുറം തിരിഞ്ഞ് കിടക്കുന്ന
അവളുടെ ഇടുപ്പിൽ പതിയെ കൈത്തലം അമർത്തിക്കൊണ്ട്
ഞാൻ പറഞ്ഞു…
“ഓഹ്…” അവൾ അലസമായി പ്രതികരിച്ചു…
“എനിക്ക് ഒരു കുഴപ്പവുമില്ല…
നിങ്ങൾ ടെൻഷൻ അടിക്കേണ്ട…
ചിലപ്പോൾ മനസ്സിൽ എന്തൊക്കെയോ
ടെൻഷനുകൾ ഉള്ളതുകൊണ്ടാവാം…”
“ഹ്മ്മ്…” മറുപടിയായി ഞാനൊന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ…