“ഇവിടെ യഥാർത്ഥ കുറ്റക്കാരൻ
ഞാനല്ലേ?” എന്ന് എന്റെ മനസ്സ് തന്നെ
എന്നെ പലവട്ടം ശപിച്ചുകൊണ്ടിരുന്നു..
എല്ലാം തുടങ്ങിവച്ചത് ഞാനാണ്.
എല്ലാം ആസൂത്രണം ചെയ്തതും ഞാനാണ്…
പിൻവാങ്ങാൻ ശ്രമിച്ച അവളെ
“എനിക്കൊരു പ്രശ്നവും ഉണ്ടാകില്ല”
എന്ന ഉറപ്പ് നൽകി ധൈര്യം കുത്തിവെച്ച് കളത്തിലേക്ക് ഇറക്കിയതും ഞാനാണ്…
പക്ഷേ എന്നിട്ടോ..? ഞാൻ തന്നെ പാകിയ ‘വിത്ത്’ ഫലപുഷ്ടിയോടെ
മുളപൊട്ടുന്നത് കണ്ടപ്പോൾ എനിക്ക് തന്നെ അസൂയ തോന്നി…
പൂർണ്ണമായി കായ്ക്കുന്നതിന് മുമ്പേ
ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ
തീർത്തും സ്വാർത്ഥനായി അതിനെ
വേരോടെ പിഴുതെറിഞ്ഞു കളഞ്ഞു…
രണ്ട് മനസ്സുകളോടാണ് ഞാൻ കളിച്ചതെന്ന് അറിയാമായിരുന്നിട്ടും…
അവയിൽ ഒന്ന് എന്റെ ഭാര്യയാണെന്ന്
പോലും വകവെക്കാതെ… ഒരു ഭ്രാന്തൻ
ചിന്താഗതിയുടെ പുറത്തു നടത്തിയ
ഒരു പേക്കൂത്ത്…
ഇപ്പോൾ ആ പേക്കൂത്തിന്റേ വില കൊടുക്കുന്നത് ഒരു തെറ്റും ചെയ്യാത്ത
രണ്ട് ഹൃദയങ്ങളാണ്…
എന്റെ സന്തോഷത്തിനും എന്റെ സമാധാനത്തിനും വേണ്ടി അവർ
ഇപ്പോൾ പരസ്പരം അകന്നു നിൽക്കുന്നു…
എല്ലാം ഇങ്ങനെ ഒരൊന്നായി ആലോചിച്ചപ്പോൾ… അവരുടെ മുന്നിൽ ഞാൻ എത്രയോ ചെറുതാണെന്ന് എനിക്ക് തന്നെ
സ്വയം തോന്നിപ്പോയി…
ആ തോന്നലിന്റെ പുറത്ത് പലവട്ടം
എന്റെ നാക്ക് ചലിക്കാൻ തുടങ്ങിയിരുന്നു—
“നിനക്ക് തീർത്തും മറക്കാൻ
സാധിക്കുന്നില്ലെങ്കിൽ… നീ ഡോക്ടറുമായി വീണ്ടും ബന്ധം
തുടർന്നോളൂ…” എന്ന വാക്കുകൾ പലപ്രാവശ്യം എന്റെ ചുണ്ടിന്റെ വക്കോളം എത്തിയിരുന്നു…