ഇപ്പോഴത് സത്യം പുറത്തെടുക്കാനുള്ള മൗനമല്ല… ഇനി ആരാണ് കൂടുതൽ കുറ്റക്കാരൻ എന്ന് കണക്കുകൂട്ടുന്ന
ക്രൂരമായ മൗനം ആയിരുന്നു!!
“വേണം.”
എന്റെ ആ മറുപടി അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല…
ഒരു നിമിഷം ഷബീന അമ്പരന്നു…
കണ്ണുകൾ എന്റെ മുഖത്ത് നിന്നു മാറാതെ നിന്നു…
ആ നോട്ടത്തിൽ ചോദ്യം ഉണ്ടായിരുന്നു… അവിശ്വാസവും.
പിന്നെ ആ അമ്പരപ്പ് പതുക്കെ മാറി…
കണ്ണുകൾ ചുരുങ്ങി…ചുണ്ടുകളിൽ
ചെറിയൊരു വളവ്…
ഇപ്പോയുള്ള ഭാവം – എന്നോടുള്ള പുച്ഛം!!
ഷബീന സംസാരം തുടർന്നു…
ഇപ്പോൾ അവളുടെ ശബ്ദത്തിൽ
വിറയൽ ഇല്ലായിരുന്നു…മടിയും ഇല്ല…കണ്ണുകൾ എന്നിൽ തന്നെ നിൽക്കുന്നു… ഒളിച്ചോട്ടമില്ല… പിന്നോട്ടുമില്ല…
“നിങ്ങൾക്ക് താങ്ങാൻ ശക്തിയുണ്ടെങ്കിൽ എല്ലാം കേട്ടറിഞ്ഞോളൂ ” എന്ന് പറയാതെ പറഞ്ഞൊരു ഭാവം!
“അദ്ദേഹം അകത്തേക്ക് കയറിയ ശേഷം വാതിൽ അടച്ചു.”
അവൾ ഒന്ന് നിർത്തി…
അത് ശ്വാസമെടുക്കാൻ വേണ്ടിയല്ല…
എനിക്ക് തയ്യാറാകാൻ സമയം കൊടുക്കാൻ…
അദ്ദേഹം വീട്ടിലെത്തിയിട്ടും ദേഷ്യം കത്തിക്കൊണ്ടിരുന്നു…
ഫോണിലൂടെ ചോദിച്ച അതേ കാര്യങ്ങൾ വീണ്ടും… വീണ്ടും… ചോദിച്ചുകൊണ്ടിരുന്നു..
എന്തിന് മാറ്റി? എന്തുകൊണ്ട് മുന്നറിയിപ്പ് നൽകിയില്ല? എന്നൊക്കെ..
ഓരോ ചോദ്യവും എന്റെ നെഞ്ചിൽ വീണ അടിയായിരുന്നു…
ഞാൻ തകർന്നു… ഭയന്ന് വിറച്ചു…
അവസാനം കരച്ചിലിലേക്ക് വീണു…
എന്റെ കണ്ണുനീർ കണ്ടപ്പോൾ അദ്ദേഹം ശാന്തനായി…