പ്ലീസ്…”
അവളുടെ ശബ്ദം ചോദ്യം പോലെയായിരുന്നില്ല…ഒരുതരം അപേക്ഷ…
ഷബീന എന്റെ മുമ്പിൽ കരയുകയായിരുന്നില്ല… അവൾ ഉരുകുകയായിരുന്നു…അവളുടെ അഹങ്കാരവും, പ്രതിരോധവും
ഒന്നൊന്നായി പൊളിഞ്ഞു വീഴുകയായിരുന്നു!!
ഞാൻ വീണ്ടും ആവർത്തിച്ചു—
ഒന്നുകിൽ ഞാൻ ചോദിക്കുന്നതിനു കൃത്യമായി മറുപടി തരുക,,,
അല്ലാതെ മൗനം പാലിക്കുകയോ..
പറയുന്ന കാര്യങ്ങളിൽ അസത്യം ഉണ്ടെന്നോ തെളിഞ്ഞാൽ,,,
ആ നിമിഷം തന്നെ ഞാൻ നിനക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യും…
എന്റെ ഭീഷണിക്ക് മുന്നിൽ ഷബീന ഒരു നിമിഷം കൊണ്ട് തളർന്നു… അവൾ ഒരു ദീർഘശ്വാസം എടുത്തു വിട്ടൂ.. മൗനത്തിന്റെ കവചം തകർന്നു!!
കുറ്റം സമ്മതിക്കുന്നവളെപ്പോലെ വിറയാർന്ന ശബ്ദത്തോടെ അവൾ സംസാരിച്ചു തുടങ്ങി,, എനിക്ക് മുഖം തരാതെ,, തലകുനിച്ചിരുന്ന്…
“അന്ന്… അദ്ദേഹം ലാൻഡ്‌ലൈനിൽ വിളിച്ചു…ദേഷ്യത്തിലായിരുന്നു… വാക്കുകൾ കത്തിയപോലെ…
സംസാരം കേട്ട നിമിഷം തന്നെ ഞാൻ പേടിച്ചു പോയിരുന്നു…
അദ്ദേഹത്തെ എന്തിനാണ് മാറ്റിയത് എന്ന് ചോദിച്ചു… എനിക്ക് മറുപടിയുണ്ടായിരുന്നില്ല… അല്ല, ഉണ്ടായിരുന്ന മറുപടി ഞാൻ പറയാൻ ധൈര്യപ്പെട്ടില്ല…
“മാറ്റുന്ന കാര്യം ഒന്ന് പറയാനുള്ള മര്യാദയെങ്കിലും കാണിക്കാമായിരുന്നു”
എന്ന് അദ്ദേഹം പറഞ്ഞപ്പോൾ…
അവിടെയും ഞാൻ മൗനം തെരഞ്ഞെടുത്തു…
അത് എന്റെ തെറ്റല്ലെന്ന് അറിയാമായിരുന്നിട്ടും…
അറിയാമായിരുന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല!!
അത്രയും പറഞ്ഞ് അവൾ എന്റെ മുഖത്തേക്ക് നോക്കി… ചെറുതായി രൂക്ഷമായൊരു നോട്ടം..