നിനക്ക് തീരുമാനിക്കാം…
പക്ഷേ ആ തീരുമാനം ഇപ്പോൾ… ഈ നിമിഷം!! ഇല്ലെങ്കിൽ ഞാൻ തീരുമാനിക്കും!!!”
“സോറി…”
ഷബീന പതറിയ ശബ്ദത്തിൽ പറഞ്ഞു…
അത് വെറും പറച്ചിൽ അല്ലായിരുന്നു..
ആത്മാർത്ഥതയുടെ ഭാരം നിറഞ്ഞ ഒരു തേങ്ങൽ… അവളുടെ കണ്ണുകൾ ആ സത്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നു…
എന്നിട്ടും…അവളുടെ മാപ്പ് ഏറ്റെടുക്കാൻ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു… ആ നിമിഷങ്ങളിൽ ‘ദയ’ എന്ന വികാരം എന്നിൽ നിന്നും മാഞ്ഞു പോയിരുന്നു!!
ഇതേ സോറി നീ മുമ്പും പറഞ്ഞതല്ലേ?
ഇനി ഒരിക്കലും ആവർത്തിക്കില്ല,
നമുക്ക് എല്ലാം മറക്കാം… നീ സത്യം പറഞ്ഞതല്ലേ..??
എന്റെ വാക്കുകൾ ക്രൂരമായിരുന്നു…
അവൾ നേരെ മറുപടി പറഞ്ഞില്ല…
ക്ലിങ്… ക്ലിങ്… ക്ലിങ്… ക്ലിങ്…
ഷബീനയുടെ കൈകൾ കൂടുതൽ വിറന്നു… അവളുടെ വിറയലിൽ ഞാൻ അവളുടെ അസ്വസ്ഥത,ഭയം,നിരാശ എന്നിവയ്ക്ക് സാക്ഷിയായത് പോലെ…
ഇപ്പോഴത്തെ അവളുടെ മാനസികാവസ്ഥ എനിക്ക് തീർത്തും മനസ്സിലകും…
നാളിതുവരെയും ഒരു ഭാര്യയുടെ സ്നേഹത്തോടെയും അധികാരത്തോടെയും എന്നെ ഭരിച്ചിരുന്ന ഷബീന,
ജീവിതത്തിൽ ആദ്യമായിട്ടാണ് എന്റെ മുമ്പിൽ ഇങ്ങനെ ഒരു പിഴവുകാരിയായി ഇരിക്കുന്നത്…
അവൾ വാക്കുകൾക്ക് സത്യമുള്ളവളായിരുന്നു…
പറഞ്ഞ വാക്ക് അക്ഷരംപ്രതി പാലിക്കുന്നവളായിരുന്നു…
പക്ഷേ, ഇപ്പോൾ അവളുടെ ‘ചതി’ കയ്യോടെ പിടിക്കപ്പെട്ടപ്പോൾ
അവൾ എരിഞ്ഞു തീരുകയായിരുന്നു…
എന്തോ… ആ നിമിഷത്തിൽ എനിക്ക് അവളോട് സഹതാപം തോന്നിപ്പോയിരുന്നു!