കുറച്ച് നിമിഷങ്ങൾ കൂടി മടിച്ചു നിന്ന ശേഷം ഷബീന കപ്പും സോസറും കൈകളിൽ ഉയർത്തി…
“ഇന്നലെ… ഇന്നലെ നീ കിടക്കാൻ വളരെ വൈകിയിരുന്നോ…?
ഞാൻ… ഞാൻ ഉറങ്ങിപ്പോയി…”
എന്റെ വാക്കുകൾ വിക്കിയിരുന്നു…
പക്ഷേ ശബ്ദം ഉറച്ചതായിരുന്നു…
ക്ലിങ്… ക്ലിങ്… ക്ലിങ്… ക്ലിങ്…
ഇപ്രാവശ്യം വിറച്ചത് എന്റെ കൈകളല്ല.
ഷബീനയുടെതായിരുന്നു…
അവൾ മറുപടി പറഞ്ഞില്ല… തല താഴ്ത്തി… നിശ്ശബ്ദമായി…
“നിങ്ങൾ തമ്മിൽ എന്നും രാത്രി
ഇങ്ങനെ സംസാരിക്കാറുണ്ടോ…?”
അതിനും മറുപടിയില്ല… പക്ഷേ അവളുടെ ശ്വാസം കൂടുതൽ
കട്ടിയാവുകയായിരുന്നു…
കൈകളുടെ വിറയൽ
ഇനിയും കൂടുകയായിരുന്നു…
“നമ്മൾ തമ്മിൽ സംസാരിക്കണം…
സംസാരിച്ചേ മതിയാകൂ.”
ഞാൻ പറഞ്ഞു… ഗൗരവത്തോടെ…
ഒഴിവില്ലാത്ത വിധത്തിൽ…
പക്ഷേ ഷബീന എന്നിട്ടും മൗനം വിട്ടില്ല…
ഞാൻ ദീർഘമായി ശ്വാസം വിട്ടു…
ശ്വാസത്തിനൊപ്പം സഹനവും…
പിന്നെ വീണ്ടും പറഞ്ഞു…
“ശരി… അങ്ങനെയെങ്കിൽ ഒരു കാര്യം ചെയ്യാം… നീ അന്ന് പറഞ്ഞതുപോലെ
നിന്നെ നാട്ടിലേക്ക് അയക്കാം…
പക്ഷേ അതിന് ശേഷം ഒരിക്കലും നീ ഇങ്ങോട്ട് തിരിച്ചു വരില്ല… ഞാൻ നാട്ടിലേക്കും വരില്ല… ഒരുപക്ഷേ ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണലും ഉണ്ടാവില്ല…”
വാക്കുകൾ തീരുംമുമ്പേ ഷബീന എന്റെ മുഖത്തേക്ക് പകപ്പോടെ നോക്കി…
അവിശ്വാസവും ഭയവും കലർന്ന ഒരു നോട്ടം…
ഞാൻ ആവർത്തിച്ചു…
ഇനി പിന്നോട്ടില്ല എന്ന രീതിയിൽ…
“ഒന്നുകിൽ നമുക്ക് എന്നെന്നേക്കുമായി പിരിയാം… അല്ലെങ്കിൽ എല്ലാം തുറന്ന് സംസാരിക്കാം… എന്ത് വേണമെന്നത്
