ഷബീന അടുത്തു കിടപ്പുണ്ടായിരുന്നു…
എനിക്ക് പുറം തിരിഞ്ഞ്… ഞാൻ അവളെ ഉണർത്തിയില്ല…
നേരെ ബാത്ത്‌റൂമിലേക്ക് പോയി…
പുറത്തിറങ്ങുമ്പോഴും അവൾ അതേ കിടപ്പ് തന്നെയായിരുന്നു…
പക്ഷേ അവൾ ഉറങ്ങുകയായിരുന്നില്ല..
കണ്ണുകൾ തുറന്നു കിടക്കുകയായിരുന്നു…
എന്നെ നോക്കിയില്ല… നോക്കാൻ അവൾക്കു ധൈര്യം ഇല്ലാത്തതു പോലെ..
ഞാൻ ഒന്നും ചോദിച്ചില്ല… ഒന്നും പറഞ്ഞുമില്ല…
നേരെ അടുക്കളയിലേക്ക് പോയി.
ചായ ഇട്ടു… അവൾക്കായി കൂടെ…
വീണ്ടും മുറിയിലേക്ക് വന്നു,, വാതിലിൽ ഒന്ന് തട്ടി… “ചായ റെഡിയാണ്” — അത്രയും മാത്രം പറഞ്ഞു…
ഷബീന കുറച്ചുനേരം അതേപടി കിടന്നു… പിന്നെ പതിയെ അവളുടെ കണ്ണുകൾ എന്റെ ദിശയിലേക്ക് നീണ്ടു…
അവളുടെ കണ്ണുകളിൽ വായിച്ചെടുക്കാൻ ഒന്നുമില്ലായിരുന്നു…
ഭാവങ്ങളില്ല…
ചോദ്യങ്ങളില്ല…
കോപവുമില്ല…
തീർത്തും നിർവികാരമായ ഒരു നോട്ടം മാത്രം…
അവളുടെ കണ്ണുകൾ ചുമന്നിരുന്നു…
ഉറങ്ങാത്തതുകൊണ്ടാണോ അല്ലെങ്കിൽ,, രാത്രിയൊട്ടു കരഞ്ഞതുകൊണ്ടാണോ — എനിക്കറിയില്ല… അറിയാൻ ഞാൻ ശ്രമിച്ചുമില്ല!!
ഷബീന വന്നുചേരുന്നത് വരെ ഞാൻ ചായ കുടിച്ചില്ല…കാത്തിരുന്നു…
അത് തന്നെ ഒരു ചോദ്യം പോലെ…
അല്പം കഴിഞ്ഞ് അവൾ എന്റെ അടുത്തുള്ള സോഫയിൽ ഇരുന്നു…
പക്ഷേ ചായ കയ്യിലെടുത്തില്ല…
എന്റെ നേർക്കൊന്ന് നോക്കിയതുപോലും ഇല്ല…
കുറ്റബോധത്തിന്റെ ഒരു കനത്ത നിഴൽ അവളുടെ മുഖത്ത് പടർന്നുനിന്നിരുന്നു.
ഞാൻ ചായ ഒരു ഇറക്ക് മോന്തി.
അവളോട് ചായ കുടിക്കാൻ പറഞ്ഞു… വെറും പറച്ചിൽ അല്ല— ശാന്തമായ ഒരു ആജ്ഞ പോലെ…