കുറ്റബോധവും എല്ലാം പൊട്ടിച്ചെറിഞ്ഞു എന്റെ ഉള്ളിലെ തീ പോലെ കത്തുന്നു!!
ഈ ‘യുദ്ധം’ വാക്കുകളിൽ പറഞ്ഞാൽ
പോരാത്തതുപോലെയാണ്…
അതെ,,, ഞാൻ യഥാർത്ഥത്തിൽ കത്തുന്നു— അവളെയും, എന്നെയും
നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തീ!!
പിന്നീടുള്ള ദിവസങ്ങളിൽ, ഞാൻ വെറുമൊരു നിരീക്ഷകനായി മാറി…
ഓഫീസിലെ അത്യാവശ്യ ജോലികൾ തീർത്തു കഴിഞ്ഞാൽ, പിന്നെ എന്റെ മുഖ്യ ജോലി വെറും ഒരേ കാര്യമായിരുന്നു—
അവർ ഒന്നിച്ചുള്ള ഓൺലൈൻ നില പരിശോധിക്കുക… എന്ത് സംസാരിക്കുന്നു എന്നോ,,,
ഇപ്പോൾ എന്ത് ആഴത്തിലുള്ള ബന്ധമാണ് അവർക്കിടയിൽ എന്നോ എനിക്ക് അറിയില്ല…
ആകെ അറിയാവുന്ന കാര്യം വെറും ഒന്ന് മാത്രം— അവർ പരസ്പരം എത്ര സമയം ചാറ്റ് ചെയ്യുന്നു എന്നത് മാത്രം!
മറ്റൊന്നും എനിക്ക് മനസ്സിലായിരുന്നില്ല
പിന്നീടുള്ള നാളുകളിൽ എന്റെ മനസ്സ് ചോദ്യങ്ങളാൽ മാത്രം നിറഞ്ഞിരുന്നു…
അവരുടെ സംഭാഷണങ്ങളിൽ എവിടെയെങ്കിലും ഞാൻ ഉണ്ടായിരുന്നുണ്ടോ…?
അവരുടെ ഭാവി സ്വപ്നങ്ങളിൽ എന്റെ സ്ഥാനം എന്തായിരുന്നു…?
ചാറ്റുകളുടെ പരിധി കടന്ന് ഫോൺകോളുകളിലും അവർ തമ്മിൽ സംസാരിച്ചിരുന്നുണ്ടാകുമോ…?
ഞാൻ വീട്ടിൽ ഇല്ലാത്ത നിമിഷങ്ങളിൽ ഡോക്ടർ എന്റെ വാതിൽ കടന്നുവന്നിട്ടുണ്ടാകുമോ…?
നാളുകളോളം ഉള്ളിൽ ഒതുക്കി വച്ചിരുന്ന ‘തളത്തിൽ ദിനേശൻ’, ഇപ്പോൾ മുഴുവൻ ശക്തിയോടെ വീണ്ടും ഉയിർത്തെഴുന്നേറ്റിരുന്നു!!
ദിവസങ്ങൾ പതിവുപോലെ മുന്നോട്ട് നീങ്ങി… എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപ്പോലെ ഞാൻ അഭിനയിച്ചു…