എന്ത് പ്രശ്നം…
അല്ല … അവൾ ഹാപ്പി ആണോ …?
അതേ മാഷേ… അവൾ ഹാപ്പി ആണ് … ഇത്രയും പ്രതീക്ഷിച്ചില്ലെന്നാ അവൾ പറഞ്ഞത് …. പക്ഷെ അവൾ ഏങ്ങനെ വീട്ടിൽ പോകും എന്നതാണ് പ്രശ്നം… ആ .. അതിന് എന്തെങ്കിലും മാർഗം ഉണ്ടാക്കാം… നീ ചായ കുടിക്ക്..
അവൾ നീട്ടിയ ചായ വാങ്ങി കുടിച്ചുകൊണ്ട് ഒരു കസേരയിലേക്ക് ഞാൻ ഇരുന്നു .
ആ അത് പോട്ടെ…. നീ മണിക്കുട്ടിയോട് ചോദിച്ചില്ലല്ലോ …?
ബിൻസി അത് കാര്യമായിട്ട് പറഞ്ഞതാണോ..?
അതേടോ… എനിക്കെന്താ നിങ്ങളുടെ കൂടെ എൻജോയ് ചെയ്യാൻ പാടില്ലേ ..
ഓക്കേ.. ഞാൻ വിളിക്കട്ടെ ..
ഞാൻ ഫോൺ എടുത്തു മണിക്കുട്ടിയെ വിളിച്ചു…
ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ മണിക്കുട്ടി ..
വരുന്നില്ലെന്ന് പറയാനാണെങ്കിൽ സംസാരിക്കേണ്ട…
അതല്ലെടീ.. നിങ്ങൾ.. മൂന്ന് കപ്പിൾസ് പോലെ പോകുമ്പോൾ ഞാൻ ഒറ്റക്കല്ലേ…
അതിന് ഞങ്ങളിൽ ആരെങ്കിലും കണ്ണേട്ടന്റെ കൂടെ എപ്പോഴും ഉണ്ടായാൽ പോരേ..?
അത് നിങ്ങൾക്ക് ബുദ്ധിമുട്ടാകും .. അതുകൊണ്ട് ഞാൻ ഒരാളെ കൂട്ടി വന്നാലോന്നാ ആലോചിക്കുന്നേ…
ആണോ ആരാ ആള്.. പെണ്ണോ… ആണോ…?
ഒരു പെണ്ണ് വന്നാലല്ലേ എനിക്ക് കമ്പനി ആകൂ…
അത് ഏത് പെണ്ണാ കണ്ണേട്ടാ…
ആരെങ്കിലും ആകട്ടെ നിനക്ക് കുഴപ്പമുണ്ടോ ?
എനിക്ക് കുഴപ്പമില്ല.. പക്ഷെ നമ്മുടെ രീതികൾ……
എടീ അതൊക്കെ അറിയാവുന്ന ആൾ ആണ്…
അതെയോ… ആരാണെന്ന് പറ…