ഞാൻ അവളെ ചേർത്തു പിടിച്ചു. നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് കുറേ നേരമിരുന്നു. അല്പ സമയത്തിന് ശേഷം അവളുടെ കൈകളുമെന്നേ ചുറ്റി വരിഞ്ഞു.. ആ ഇരിപ്പ് ഏറെ നേരം തുടർന്നു..
“അയാളെ അങ്ങ് തട്ടിയാലോ?” ഞാൻ മെല്ലെ അവളുടെ ചെവിയോരം ചുണ്ടു ചേർത്തു ചോദിച്ചു..
അവളൊന്ന് ഞെട്ടി പിടഞ്ഞു. എന്നിൽ നിന്നും ഒന്ന് അകന്നു മാറി വിശ്വാസം വരാത്ത പോലെയെന്നെ നോക്കി..
“നിനക്ക് വട്ടുണ്ടോ അജു.. അയാൾക്ക് ഒരു സംശയം വന്നാൽ പോലും നീയൊക്കെ അപകടത്തിലാവും.. പിന്നല്ലേ കൊല്ലാൻ.. വെറുതെ എന്റെ കഥ കേട്ട് ആവേശം കൊള്ളേണ്ട..”
“അതൊക്കെ എനിക്കുമറിയാം അസീന.. അയാളെ കൊല്ലാൻ ഞാൻ വിചാരിച്ചാൽ പറ്റുകയുമില്ല.. പക്ഷേ ഞാൻ വിചാരിച്ചാലും ചിലതൊക്കെ നടക്കും..”
“പിന്നെ നടക്കും.. നീ ഇതൊക്കെ മറന്നു കള..”
“മറക്കാൻ ഒന്നുമില്ല.. ഞാൻ എന്തെങ്കിലും നടത്തിക്കാണിച്ചാലോ?”
“എന്ത്?”
“അതൊക്കെയുണ്ട്.. പകരം നീയെനിക്ക് എന്ത് തരുമെടി പെണ്ണേ?”
“നീ. പോ അജൂ.. ചുമ്മാ ഭ്രാന്ത് പറയാതെ..”
“ഹാ … പറയിത്ത..”+ഞാൻ ആ മുഖം പിടിചെന്റെ നേരെ അടുപ്പിച്ചു..
കുറച്ചു നേരം എന്റെ കണ്ണിൽ തറപ്പിച്ചു നോക്കി അസീന.
“നിനക്കെന്ത് വേണം?”
“നിന്നെ.. മടുക്കുവോളം..”
“സമ്മതം…”
“.. പക്ഷേ അയാൾ മരിക്കരുത്..”
“ശ്രമിച്ചു നോക്കാം..”
—————————————————-
പിന്നെ രണ്ടു ദിവസം കഴിഞ്ഞു അക്കച്ചിയേം ഐഷുവിനെയും കണ്ടു കോംപ്രമൈസ് ആയത്..
അപ്പോൾ ഒരാവേശത്തിന് ഇക്കയെ തട്ടിക്കളയാം എന്നൊക്കെ പ്ലാൻ പറഞ്ഞെങ്കിലും അതൊന്നും അത്രയെളുപ്പമല്ല എന്നെനിക്ക് അറിയാമായിരുന്നു. പിന്നെ ഞാനും അയാളും തമ്മിൽ വലിയ വ്യത്യാസമില്ല. അത് തെളിയിക്കുന്നൊരു സംഭവം ആ ആഴ്ച തന്നെയുണ്ടായി. എന്റെ ഉള്ളിലെ ചെകുത്താൻ മറ നീക്കി പുറത്തു വന്ന ദിവസം.