പിന്നെ… അതെ… ഗോപു ഒന്ന് വിക്കി… മ്മ്മ്.. ചോദിച്ചോളൂ മാഷേ.. എന്തിനാ പാമ്മുന്നത്… മ്മ്മ്..? സുലേഖ പറഞ്ഞു…
അതെ.. ചേച്ചി.. നിങ്ങളുടെ.. കല്യാണം…! അതെ ഗോപു ഉദ്ദേശിച്ചത് പോലെ തന്നെ ഒളിച്ചോട്ടം ആയിരുന്നു.. നാട്ടിൽ നിന്ന് ഒളിച്ചോടി ഞങ്ങൾ കുറച്ചു നാൾ വേറെ ഒരിടത്താ കഴിഞ്ഞത്.. പിന്നെ ഇവിടേക്ക് വന്നു അമ്പലത്തിൽ വെച്ച് താലി കെട്ടി സുലേഖ ഗോപുന് കാര്യം വിസ്തരിച്ചു പറഞ്ഞു കൊടുത്തു..
അപ്പൊ അത് വരെ ചേച്ചി വേറെ കല്യാണം കഴിച്ചില്ലേ…? അവൻ അറിയാൻ വേണ്ടി ചോദിച്ചു.. ഇല്ലാ ഗോപു മനസ്സ് കൊണ്ടോ നാല് ആളെ കൂട്ടിയോ എനിക്ക് കല്യാണം നടന്നിട്ടില്ല..
പിന്നെ എന്നെ കാണുമ്പോ തന്നെ അറിയില്ലേ ഞാനും മണിക്കൂട്ടനും തമ്മിൽ ഉള്ള പ്രായ വ്യത്യാസം.. അവൻ ചെറുപ്പം ഞാൻ കിളവി.. സുലേഖ പറഞ്ഞു…
എന്ന് ആര് പറഞ്ഞു..? ആരേലും പറയണോ.. കാണുമ്പോ തന്നെ അറിയില്ലേ..? സുലേഖ ചോദിച്ചു എനിക്ക് തോന്നിയിട്ടില്ല നിങ്ങൾ രണ്ടും നല്ല ജോടിയാ.. ഗോപു പറഞ്ഞത് കേട്ട് സുലേഖയുടെ മുഖം തിളങ്ങി..
അപ്പോളേക്കും മണിക്കുട്ടൻ ബാങ്കിൽ നിന്ന് ഇറങ്ങി വന്നു വണ്ടിയിൽ കയറി.. ഗോപു വണ്ടി എടുത്തു ഓട്ടോയിൽ യാത്ര ചെയ്യുമ്പോ ഒക്കെ മണിക്കുട്ടൻ ചുമച്ചു കൊണ്ടിരുന്നു…
ഗോപു ടൗണിലെ ആ തുണികടയിൽ വണ്ടി ഒന്ന് നിർത്തണം.. ഹേ.. അപ്പൊ ഹോസ്പിറ്റലിൽ പോകുന്നില്ലേ…? സുലേഖ ചോദിച്ചു എന്തിനി ഈ കൊച്ചു പനി കാണിക്കാൻ വേണ്ടിയോ.. അതൊന്നും വേണ്ട വല്ല മെഡിക്കൽ സ്റ്റോറിലും പോയി മരുന്ന് വാങ്ങിയാൽ മതി..